കൊച്ചി നിറ്റ ജലാറ്റിൻ കമ്പനിയിൽ പൊട്ടിത്തെറി; ജീവനക്കാരൻ മരിച്ചു, നാല് പേര്‍ക്കു പരുക്ക്

കൊച്ചി: കാക്കനാട് കിന്‍ഫ്രയിലെ നിറ്റ ജലാറ്റിന്‍ കമ്പനിയിലുണ്ടായ പൊട്ടിത്തെറിയില്‍ ജീവനക്കാരന്‍ മരിച്ചു. കരാര്‍ ജീവനക്കാരനായ പഞ്ചാബ് സ്വദേശി രാജനാണ് മരിച്ചത്.
നാലു പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നജീബ്, സനീഷ്, പങ്കജ്, കൗശിക് എന്നിവർക്കാണു പരുക്കേറ്റത്. ഇവരുടെ പരിക്കുകള്‍ ഗുരുതരമല്ല.
രാത്രി എട്ടു മണിയോടെയാണ് പൊട്ടിത്തെറിയുണ്ടായത്. പരുക്കേറ്റവരിൽ രണ്ടുപേർ മലയാളികളാണ്. ഒരാളുടെ നില ഗുരുതരമാണ്. അപകടകാരണം വ്യക്തമല്ല.
വിദഗ്ധസംഘം ബുധനാഴ്ച പരിശോധനനടത്തും. ഇതിന് ശേഷമേ കൃത്യമായ ചിത്രം ലഭിക്കുകയുള്ളൂവെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ എ. അക്ബര്‍ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads- ൽ Join ചെയ്യാം