സം​സ്ഥാ​ന​ത്ത് ഒ​രാ​ള്‍​ക്ക് കൂ​ടി സി​ക്ക സ്ഥി​രീ​ക​രി​ച്ചു

S

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഒ​രാ​ള്‍​ക്ക് കൂ​ടി സി​ക്ക വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചു . ത​ല​സ്ഥാ​ന​ത്തെ മ​റ്റൊ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും കോ​യ​മ്പ​ത്തൂ​ര്‍ ലാ​ബി​ല്‍ അ​യ​ച്ച സാ​മ്പി​ളി​ലാ​ണ് സി​ക്ക വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​ത്.

ഈ ​സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യ 73 വ​യ​സു​കാ​രി​യി​ലാ​ണ് സി​ക്ക വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് 19 പേ​ര്‍​ക്കാ​ണ് സി​ക്ക വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​ത്. അ​തേ​സ​മ​യം എ​ന്‍​ഐ​വി ആ​ല​പ്പു​ഴ​യി​ല്‍ അ​യ​ച്ച അ​ഞ്ച് സാ​മ്പി​ളു​ക​ള്‍ കൂ​ടി നെ​ഗ​റ്റീ​വാ​യി.