പി​എ​സ്‌സി നി​യ​മ​ന ത​ട്ടി​പ്പ്: പ്ര​തി​ക​ളി​ൽ ഒ​രാ​ൾ പി​ടി​യി​ൽ; മുഖ്യപ്രതിക്കായി അന്വേഷണം

google news
psc
 

 
തിരുവനന്തപുരം: പിഎസ്‌സിയുടെ പേരിൽ വ്യാജ കത്തു നിർമിച്ചു ജോലിവാഗ്ദാനം നൽകി പണം തട്ടിയ കേസിലെ മുഖ്യപ്രതികളിൽ ഒരാൾ പിടിയിൽ. തൃശ്ശൂർ ആമ്പല്ലൂർ സ്വദേശി രശ്‍മിയാണു പൊലീസിൽ കീഴടങ്ങിയത്. രശ്മിയുടെ നേതൃത്വത്തിലാണ് ഉദ്യോഗാർഥികളിൽ നിന്നും പണം പിരിച്ചത്. 


പ​രീ​ക്ഷ എ​ഴു​താ​തെ ജോ​ലി ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞു ക​ബ​ളി​പ്പി​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്.  മുഖ്യപ്രതിയായ അടൂർ സ്വദേശി ആർ.രാജലക്ഷ്മിയ്ക്കായി അന്വേഷണം തുടരുകയാണ്. രാജലക്ഷ്മിയെയും രശ്മിയെയും കണ്ടെത്തുന്നതിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു.

CHUNGATHE

ടൂറിസം, വിജിലൻസ്, ഇൻകംടാക്സ് എന്നീ ഡിപ്പാർട്ടുമെന്റുകളിൽ ക്ലർക്കായി നിയമം ലഭിച്ചുവെന്ന് വ്യാജ രേഖയുണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. നാലു ലക്ഷം വീതം പണം നൽകിയവർ ഈ നിയമന ഉത്തരവുമായി പി.എസ്.എസി ആസ്ഥാനത്ത് എത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്. മെഡിക്കൽ കോളജ് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ പ്രത്യേക ടീമാണ് അന്വേഷിക്കുന്നത്. ഒരു പൊലീസ് ഉദ്യോഗസ്ഥയും തട്ടിൽ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

 

 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം