വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജൂൺ ഒന്നു മുതൽ ഓൺലൈൻ ക്ലാസുകൾ ആ​രം​ഭി​ക്കും

online

തിരുവനന്തപുരം: കോ​ള​ജു​ക​ളി​ല്‍ ജൂ​ണ്‍ ഒ​ന്നു മു​ത​ല്‍ ക്ലാ​സു​ക​ള്‍ ആ​രം​ഭി​ക്കും. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് കീ​ഴി​ലു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ജൂ​ണ്‍ ഒ​ന്നു മു​ത​ല്‍ ക്ലാ​സു​ക​ള്‍ ആ​രം​ഭി​ക്കു​മെ​ന്ന് സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചു. ന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. ആർ. ബിന്ദുവിന്റെ അധ്യക്ഷതയിൽ ചേര്‍ന്ന  യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.  

ഓ​ണ്‍​ലൈ​നാ​യാ​ണ് ക്ലാ​സു​ക​ള്‍. രാ​വി​ലെ 8.30 നും ​വൈ​കു​ന്നേ​രം 3.30 നും ​ഇ​ട​യി​ല്‍ ക്ലാ​സ് ന​ട​ത്തും. വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠന സഹായികളും നോട്ടുകളും പി. ഡി. എഫ് രൂപത്തിൽ നൽകും. ദിവസവും  രണ്ടു മണിക്കൂറെങ്കിലും ക്‌ളാസ് നടത്തണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി.