ഇടുക്കി ജില്ലയിൽ വിദ്യാർഥികളുടെ ഓൺലൈൻ പഠനം; സുഗമമാക്കുന്നതിന് നടപടി സ്വീകരിച്ച് ജില്ലാ ഭരണകൂടം

students

ഇടുക്കി: ഇടുക്കി ജില്ലയിൽ വിദ്യാർഥികളുടെ ഓൺലൈൻ പഠനം സുഗമമാക്കുന്നതിന് നടപടി സ്വീകരിച്ച് ജില്ലാ ഭരണകൂടം. തോട്ടം മേഖലയിൽ ഉൾപ്പെടെ പുതിയ മൊബൈൽ ടവറുകൾ ഉൾപ്പെടെ സ്ഥാപിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. രാജമലയിലെയും വിദ്യാർഥികളുടെ ദുരിതത്തിന് പരിഹാരമായി.

ഇവർക്ക് വീട്ടിലിരുന്ന് പഠിക്കുന്നതിന് ആവശ്യമായ സൗകര്യം  കണ്ണൻ ദേവൻ പ്ലാനറ്റേഷൻ  ഒരുക്കിയിരുന്നു. സ്വകാര്യ കമ്പനികൾക്ക് ടവർ ഇല്ലാത്ത 11  സ്ഥലങ്ങളിൽ ബി.എസ്.എൻ.എലിന്റെ ടൗറുകൾ പങ്ക് വെയ്ക്കും. ജില്ലയിലെ ഓൺലൈൻ പഠന പ്രതിസന്ധി പരിഹരിക്കുന്നതിന് പദ്ധതി തയ്യാറാക്കിയതായി ജില്ലയുടെ ചുമതലയുള്ള മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.