കെപിസിസി പ്രസിഡന്റിനെ തീരുമാനിക്കുന്ന നടപടികൾ ഹൈകമാൻഡ് പരിഗണിച്ചു വരുന്നന്നുവെന്ന് ഉമ്മൻ ചാണ്ടി

ummen

കോട്ടയം: കെപിസിസി പ്രസിഡന്റിനെ തീരുമാനിക്കുന്ന നടപടികൾ ഹൈകമാൻഡ് പരിഗണിച്ചു വരുന്നതായി എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി. ഏതു സമയത്തും തീരുമാനം വരുമെന്ന് പ്രതീക്ഷയിലാണ്. ഹൈകമാൻഡ് തീരുമാനിച്ചാൽ എല്ലാവരും അനുസരിക്കും.

തിരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് ഐഎൻടിയുസിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. അവരുടെ അഭിപ്രായങ്ങളും ജനമധ്യത്തിൽ വരട്ടെയെന്നും അദ്ദേഹം പറഞ്ഞു. കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് കുറ്റം ചെയ്തവർ നിയമത്തിന്റെ മുൻപിൽ വരട്ടെയെന്നും അദ്ദേഹം പറഞ്ഞു.