കൊടകര കുഴൽപ്പണ കേസിൽ നിയമം നിയമത്തിന്റെ വഴിക്ക് പോകണമെന്ന് ഉമ്മൻ ചാണ്ടി

chandi

കോട്ടയം: തൃശൂർ കൊടകര കുഴൽപ്പണ കേസിൽ നിയമം നിയമത്തിന്റെ വഴിക്ക് പോകണമെന്ന് കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി. കുറ്റം ആര് ചെയ്താലും നിയമത്തിന് മുൻപിൽ കൊണ്ട് വരണം. ഗവണ്മെന്റ് ചെയ്യുന്ന നടപടികൾ ശരിയായ ദിശയിലാണെങ്കിൽ സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം അന്വേഷണ സംഘം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ മകൻ കെ.എസ് ഹരികൃഷ്ണന്റെ മൊഴിയെടുക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ധർമരാജനെ കെ.എസ്  ഹരികൃഷ്ണൻ ഫോണിൽ വിളിച്ചതായി അന്വേഷണ സംഘത്തിന്റെ കണ്ടെത്തലിനെ തുടർന്നാണ് നടപടി.