കു​പ്പി​വെ​ള്ള​ത്തി​ന്‍റെ ശു​ദ്ധ​ത ഉ​റ​പ്പാ​ക്കാ​ന്‍ ഓ​പ്പ​റേ​ഷ​ന്‍ പ്യു​വ​ര്‍ വാ​ട്ട​ര്‍

Operation Pure Water to ensure the purity of bottled water
 

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന വ്യാ​പ​ക​മാ​യി കു​പ്പി വെ​ള്ള​ത്തി​ന്‍റെ ശു​ദ്ധ​ത ഉ​റ​പ്പ് വ​രു​ത്തു​ന്ന​തി​നാ​യി 'ഓ​പ്പ​റേ​ഷ​ന്‍ പ്യു​വ​ര്‍ വാ​ട്ട​ര്‍' എ​ന്ന പേ​രി​ല്‍ ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പ് പ്ര​ത്യേ​ക പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​താ​യി മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ലാ​യി 156 സ്ഥാ​പ​ന​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച് വി​വി​ധ ക​മ്പ​നി​ക​ളു​ടെ 38 സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു.

കു​പ്പി​വെ​ള്ളം വെ​യി​ലേ​ല്‍​ക്കാ​തെ കൊ​ണ്ടു​പോ​കു​ന്നു​ണ്ടോ എ​ന്ന് അ​റി​യു​ന്ന​തി​ന് 44 വാ​ഹ​ന​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചു. ഇ​തി​നു​പു​റ​മേ ജ്യൂ​സു​ക​ളും പാ​നീ​യ​ങ്ങ​ളും നി​ര്‍​മി​ക്കു​ന്ന​തി​ന് ശു​ദ്ധ​ജ​ല​വും ശു​ദ്ധ​ജ​ല​ത്തി​ല്‍ നി​ര്‍​മി​ച്ച ഐ​സും ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ച്ച് വ​രു​ന്ന​താ​യും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

വി​വി​ധ ക​മ്പ​നി​ക​ളു​ടെ സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ച് വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക്ക് തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​ന​ലി​റ്റി​ക്ക​ല്‍ ലാ​ബു​ക​ളി​ല്‍ അ​യ​ച്ചു. ഗു​ണ​നി​ല​വാ​രം ഇ​ല്ലാ​ത്ത​വ ക​ണ്ടെ​ത്തി​യാ​ല്‍ പ്രോ​സി​ക്യൂ​ഷ​ന്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും.

കു​പ്പി വെ​ള​ളം വെ​യി​ല്‍ ഏ​ല്‍​ക്കു​ന്ന രീ​തി​യി​ല്‍ വി​ത​ര​ണം ന​ട​ത്തി​യ ര​ണ്ട് വാ​ഹ​ന​ങ്ങ​ള്‍​ക്ക് ഫൈ​ന്‍ അ​ട​യ്ക്കു​ന്ന​തി​ന് നോ​ട്ടീ​സ് ന​ല്‍​കി. ക​ട​ക​ളി​ലും മ​റ്റും കു​പ്പി വെ​ള്ളം വെ​യി​ല്‍ ഏ​ല്‍​ക്കാ​ത്ത രീ​തി​യി​ല്‍ സൂ​ക്ഷി​ച്ച് വി​ല്‍​പ​ന ന​ട​ത്തേ​ണ്ട​താ​ണ്.