മുന്‍ മന്ത്രി കെ ശങ്കരനാരായണ പിള്ളയുടെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അനുശോചിച്ചു

uoy
തിരുവനന്തപുരം; മുന്‍ ഗതാഗത വകുപ്പ് മന്ത്രി കെ ശങ്കരനാരായണ  പിള്ളയുടെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അനുശോചിച്ചു. തിരുവനന്തപുരം ജില്ലയില്‍ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ്  എന്നിവയുടെ ആദ്യ ജില്ലാ അധ്യക്ഷനായിരുന്ന ശങ്കരനാരായണപിള്ള കോണ്‍ഗ്രസ് പ്രസ്ഥാനത്തെ കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. ശരിയെന്നു തോന്നുന്ന സ്വന്തം നിലപാടുകളിൽ ഉറച്ചു നിന്ന വ്യക്തി കൂടിയായിരുന്നു ശങ്കരനാരായണപിള്ളയെന്നും വി.ഡി സതീശന്‍ അനുസ്മരിച്ചു.