കൊ​ച്ചി​യി​ൽ അ​മി​ത​മാ​യി ആ​ളു​ക​ളെ ക​യ​റ്റി​യ ബോ​ട്ട് പി​ടി​കൂ​ടി

google news
boat
 

കൊ​ച്ചി: അ​നു​വ​ദ​നീ​യ​ പ​രി​ധി ലം​ഘി​ച്ച് അ​ധി​ക​മാ​യി യാ​ത്രി​ക​രെ ക​യ​റ്റി​യ വി​നോ​ദ​യാ​ത്രാ ബോ​ട്ട് പോ​ലീ​സ് പി​ടി​കൂ​ടി. ബോ​ട്ടി​ന്‍റെ സ്രാ​ങ്കി​നെ​യും ര​ണ്ട് ജീ​വ​ന​ക്കാ​രെ​യും ക​സ്റ്റ​ഡി​യി​ലെ‌​ടു​ത്തു.

മ​റൈ​ൻ ഡ്രൈ​വി​ൽ നി​ന്ന് സ​ർ​വീ​സ് ന​ട​ത്തു​ന്ന മി​നാ​ർ എ​ന്ന ബോ​ട്ട് ആ​ണ് പി​ടി​കൂ​ടി​യ​ത്. 140 യാ​ത്രി​ക​രെ ക​യ​റ്റാ​വു​ന്ന ഉ​ല്ലാ​സ ബോ​ട്ടി​ല്‍ 170 പേ​രെ​യാ​ണ് ക​യ​റ്റി​യ​ത്. അ​ധി​ക​മാ​യി ആ​ളു​ക​ളെ ക​യ​റ്റി​യു​ള്ള യാ​ത്ര​യെ​പ്പ​റ്റി വി​വ​രം ല​ഭി​ച്ച​യു​ട​ൻ പോ​ലീ​സെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു.

Tags