കുറ്റവാളി തൊണ്ടിസഹിതം പിടിച്ചപ്പോഴുണ്ടായ വെപ്രാളമാണ് സുരേന്ദ്രന്റെ പ്രതികരണമെന്ന് പി.ജയരാജൻ

jayarajan

കണ്ണൂർ: പ്രസീതയുമായി താൻ കൂടിക്കാഴ്ച്ച നടത്തിയോ എന്നതല്ല. സുരേദ്രനെതിരെ ഉന്നയിച്ച ആരോപണങ്ങൾക്കാണ് മറുപടി പറയേണ്ടതെന്ന് സിപിഎം നേതാവ് പി.ജയരാജൻ. അഴിമതി മറച്ചു വെയ്ക്കാനുള്ള സംഘടിതമായ നുണപ്രചാരണത്തിന്റെ ഭാഗമാണ് ഇത്തരം ആരോപണങ്ങളെന്നും കെ.സുരേന്ദ്രനെതിരെ ആർക്കും നിഷേധിക്കാനാവാത്ത വിധം ഡിജിറ്റൽ തെളിവുകളാണ് പ്രസീത പുറത്ത് വിട്ടതെന്നും പി.ജയരാജൻ പറഞ്ഞു.സി.കെ ജാനുവിന്റെ പാർട്ടിയുടെ ട്രഷററായി പ്രവർത്തിച്ച ആളായ പ്രസീതയാണ് കെ.സുരേന്ദ്രനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്.

അതിനാണ് സുരേന്ദ്രൻ മറുപടി പറയേണ്ടത്.താനുമായി പ്രസീത ചർച്ച നടത്തിയോ എന്നത് അപ്രസ്ക്തമാണ്. കുറ്റവാളി തൊണ്ടിസഹിതം പിടിച്ചപ്പോഴുണ്ടായ വെപ്രാളമാണ് സുരേന്ദ്രന്റെ പ്രതികരണമെന്നും ജയരാജൻ പറഞ്ഞു. പ്രസീതയുമായി രണ്ടരവർഷം മുൻപേ കണ്ടിട്ടുണ്ടെകിൽ അത് ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപായിരിക്കും. അതിനാൽ താൻ കണ്ടോ എന്നത് അപ്രസ്ക്തമായ കാര്യമാണ്. ജനത്തിന് എല്ലാം മനസിലായപ്പോൾ അതിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് ബിജെപിയും സുരേന്ദ്രനും ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.