കൃഷ്ണപിള്ള സ്മാരകം തീവെച്ച കേസ്; രണ്ടാം പ്രതിയായിരുന്ന പി സാബുവിനെ സിപിഐഎമ്മിൽ തിരിച്ചെടുത്തു

google news
cpm
 chungath new advt


ആലപ്പുഴ: കൃഷ്ണപിള്ള സ്മാരകം തീവെച്ച കേസിലെ രണ്ടാം പ്രതിയായിരുന്ന പി. സാബുവിനെ സിപിഎം തിരിച്ചെടുത്തു. തെളിവില്ലെന്ന് കണ്ട് കോടതി കേസിലെ അഞ്ച് പ്രതികളെയും വെറുതെ വിട്ടിരുന്നു. പിന്നാലെ തന്നെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ നൽകിയ അപേക്ഷയിൽ പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരമാണ് നടപടി. 

കേസിലെ ഒന്നാം പ്രതി ലതീഷ് ചന്ദ്രനും അപേക്ഷ നൽകിയിരുന്നു.  ലതീഷിനെ തിരിച്ചേടുേക്കണ്ടെന്ന് സിപിഐഎം തീരുമാനിച്ചു. പാർട്ടി നടത്തിയ അന്വേഷണത്തിലും സാബു കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയെന്ന് സിപിഐഎം ജില്ലാ നേതൃത്വം പറഞ്ഞു.

കോടതി പ്രതികളെ വെറുതെ വിട്ടത് 2020 ജൂലൈ 30നാണ്. എന്നിട്ടും ആരെയും തിരിച്ചെടുക്കാൻ സിപിഐഎം ഇതുവരെ തയ്യാറായിരുന്നില്ല. 2013 ഒക്ടോബർ 30നാണ് ഇവർ കൃഷ്ണപിള്ള സ്മാരകം തീവെച്ചത്.

 അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags