പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍റെ ഗ​ൺ​മാ​ന്‍റെ പി​സ്റ്റ​ലും തി​ര​യു​മ​ട​ങ്ങി​യ ബാ​ഗ് കാ​ണാ​താ​യി

gun shoot
 

കാ​യം​കു​ളം: മു​ൻ സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍റെ ഗ​ൺ​മാ​ൻ ബ​സി​ൽ യാ​ത്ര ചെ​യ്യ​വെ പി​സ്റ്റ​ലും 10 റൗ​ണ്ട് തി​ര​യും അ​ട​ങ്ങി​യ ബാ​ഗ് കാ​ണാ​താ​യി. ഗണ്‍മാന്‍ കെ. രാജേഷിന്‍റെ ബാഗാണ് നഷ്ടപ്പെട്ടത്. 

എ​റ​ണാ​കു​ള​ത്തു​നി​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ പു​ല​ർ​ച്ചെ 2.50ന് ​കാ​യം​കു​ളം കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ബാ​ഗ് ന​ഷ്ട​പ്പെ​ട്ട​ത് അ​റി​ഞ്ഞ​ത്.

രാ​ജേ​ഷ് ഉ​ട​ൻ ത​ന്നെ കാ​യം​കു​ളം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ മു​ഹ​മ്മ​ദ് ഷാ​ഫി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ബാഗ് യാത്രക്കാരിലാരോ മാറിയെടുത്തതാണെന്നാണ് പോലീസ് കരുതുന്നത്.