മൂന്നാറില്‍ വീണ്ടും ഭീതി പരത്തി പടയപ്പ

padayappa

തൊടുപുഴ: മൂന്നാറില്‍ വീണ്ടും ഭീതി പരത്തി പടയപ്പ. മൂന്നാര്‍ നയമക്കാട് ദേശീയപാതയിലൂടെ എത്തിയ കാറുകളെ കാട്ടാന തടഞ്ഞു. അരമണിക്കൂറോളം റോഡില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇതേ തുടര്‍ന്ന് നാട്ടുകാരും യാത്രക്കാരും ബഹളം വച്ചാണ് പടയപ്പയെ തുരത്തിയത്.

അതേസമയം, കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസി ബസിന് നേരെ കാട്ടാനയുടെ ആക്രമണമുണ്ടായി. ആക്രമണത്തില്‍ കെഎസ്ആര്‍ടിസി ബസിന്റ ചില്ല് തകര്‍ത്തിരുന്നു.