പാലക്കാട് ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചു; യുവതിക്ക് ദാരുണാന്ത്യം

accident
പാലക്കാട്: പാലക്കാട് മണ്ണാര്‍ക്കാട് ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു. ശ്രീകൃഷ്ണപുരം പുഞ്ചപ്പാടം സ്വദേശി രമ്യ (37)ആണ് മരിച്ചത്. മണ്ണാര്‍ക്കട്ടെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന രമ്യ രാവിലെ ജോലിക്ക് പോകുന്നതിനിടെ ദേശീയ പാതയില്‍ അരിയൂരിലാണ് അപകടമുണ്ടായത്.