പാലക്കാട് വൃദ്ധ ദമ്പതികളുടെ മൃതദേഹം വീട്ടില്‍ കത്തിക്കരിഞ്ഞ നിലയിൽ

f
 

പാലക്കാട്; ചാലിശ്ശേരി പെരുമണ്ണൂരിൽ വൃദ്ധ ദമ്പതികളെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. റിട്ടയേഡ് ഹെൽത്ത് ഇൻസ്പക്ടറായ വടക്കേ പുരക്കൽ നാരായണൻ ( 74) ഭാര്യ ഇന്ദിര (70), എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 

വീ​ടി​നു സ​മീ​പ​ത്തെ വി​റ​കു​പു​ര​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹ​ങ്ങ​ൾ. വി​റ​കു​പു​ര​യി​ലെ മ​ര​പ​ത്താ​യ​ത്തി​നു മു​ക​ളി​ൽ പ​ര​സ്പ​രം ക​യ​റു​കൊ​ണ്ട് കെ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.പട്ടാമ്പി അഗ്നിരക്ഷാ സേനയും ചാലിശ്ശേരി പോലീസും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.