പന്തീരാങ്കാവ് യുഎപിഎ കേസ്: മൂന്നാം പ്രതി ഉസ്മാന്‍ പിടിയില്‍

uioj

മലപ്പുറം: പന്തീരാങ്കാവ് യുഎപിഎ കേസിലെ മൂന്നാം പ്രതി സി.പി ഉസ്മാന്‍ പിടിയില്‍. മലപ്പുറത്തു വച്ചാണ് തുവ്വൂര്‍ ചെമ്പ്രശേരി സ്വദേശി ഉസ്മാന്‍ പിടിയിലായത്. തീവ്ര വിരുദ്ധ സ്‌ക്വാഡാണ് ഉസ്മാനെ പിടികൂടിയത്.

മാവോയിസ്റ്റ് ബന്ധമുള്ള പത്തോളം കേസുകളില്‍ ഉസ്മാന്‍ പ്രതിയാണെന്നും പൊലീസ് പറയുന്നു. ഉസ്മാനുമായി സംസാരിച്ച് നില്‍ക്കവെയായിരുന്നു അലനും താഹയും പൊലീസ് പിടിയിലാകുന്നത്. ഇതിനിടെ ഉസ്മാന്‍ ഓടി രക്ഷപ്പെട്ടിരുന്നു. ഉസ്മാന് വേണ്ടി പൊലീസ് വിവിധയിടങ്ങളില്‍ അന്വേഷണം വ്യാപിപ്പിച്ചിരുന്നു.