ഫീസ് ഇളവിനായി രക്ഷിതാക്കൾ ഹൈക്കോടതിയെ സമീപിച്ചു; മൂന്ന് വിദ്യാർഥികൾക്ക് പഠനം നിഷേധിച്ച് സ്‌കൂൾ

students

ആലപ്പുഴ: ഫീസ് ഇളവിനായി രക്ഷിതാക്കൾ ഹൈക്കോടതിയെ സമീപിച്ചതിന്റെ പേരിൽ മൂന്ന് വിദ്യാർഥികൾക്ക് പഠനം നിഷേധിച്ചതായി പരാതി. ഈ കൊല്ലം ഒൻപതാം ക്ലാസ്സിൽ പഠിക്കേണ്ട മൂന്ന് വിദ്യാർഥികൾക്ക് കായംകുളം ജനശക്തി പബ്ലിക്ക് സ്‌കൂൾ വിദ്യാഭാസം നിഷേധിച്ചെന്ന് പരാതി.

എന്നാൽ സ്‌കൂളിനെ നിരന്തരം അപമാനിച്ചതിൽ അധ്യാപകർ ഉൾപ്പെടെ ഒന്നിച്ചെടുത്ത തീരുമാനമാണ് ഇതെന്ന് മാനേജ്‌മന്റ് വിശദീകരണം. ജൂൺ രണ്ടിന് മറ്റ് കുട്ടികൾ ഓൺലൈൻ പഠനം തുടങ്ങിയപ്പോൾ ഈ കുട്ടികൾ പരിധിക്ക് പുറത്താണ്.

ഇവർ പഠിക്കുന്ന സ്‌കൂളിൽ കോവിഡ് കാലത്തും അമിത ഫീസ് വാങ്ങുന്നുവെന്ന് ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ കഴിഞ്ഞ വർഷം ഹൈക്കോടതിയെ സമീപിച്ചിരുന്നു. സമാന പരാതികൾ തീർപ്പാക്കിയ കോടതി 15 മുതൽ 25 ശതമാനം വരെ ഫീസ് ഇളവ് നൽകണമെന്നും ഉത്തരവിട്ടു.