ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണ് യാത്രക്കാരന് ദാരുണാന്ത്യം

train
 


മ​ല​പ്പു​റം: താ​നൂ​രി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന തീ​വ​ണ്ടി​യി​ൽ നി​ന്ന് വീ​ണ് യാ​ത്രി​ക​ൻ മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി കു​ഞ്ഞി​മോ​ൻ ആ​ണ് മ​രി​ച്ച​ത്.

മലപ്പുറം താനൂർ മീനടത്തൂരിൽ വെച്ചാണ് അപകടമുണ്ടായത്. ഏ​റ​നാ​ട് എ​ക്സ്പ്ര​സി​ന്‍റെ വാ​തി​ൽ​പ്പ​ടി​ക്ക് സ​മീ​പ​ത്തി​രു​ന്ന് യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന കു​ഞ്ഞി​മോ​ൻ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി റെ​യി​ൽ​പാ​ള​ത്തി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. വാതിൽപടിയിൽ ഇരുന്ന് ഉറങ്ങിയതാണ് അപകട കാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു. 

സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കേളജിലേക്ക് മാറ്റാനുള്ള നടപടികൾ കൈക്കൊള്ളുകയാണെന്ന് അധികൃതർ അറിയിച്ചു.