പത്തനംതിട്ട ഡി.സി.സി. ഓഫീസിൽ കരിങ്കൊടി; പി.ജെ. കുര്യനും ആൻറോ ആൻറണി എം.പി.ക്കുമെതിരെ പോസ്റ്ററുകൾ

d

പത്തനംതിട്ട: പത്തനംതിട്ട ഡിസിസി ഓഫിസിൽ കരിങ്കൊടി. പി ജെ കുര്യനും ആൻ്റോ ആൻ്റണി എംപിക്കും പുതിയ ഡിസിസി പ്രസിഡൻ്റ് സതീഷ് കൊച്ചുപറമ്പിലിനെതിരെയും പോസ്റ്ററും പതിപ്പിച്ചിട്ടുണ്ട്. പത്തനംതിട്ടയെ ഒറ്റുകൊടുക്കാന്‍ എത്തിയ യൂദാസ് ആണ് ആന്‍റോ ആന്‍റണി. സതീഷ് സജീവ പ്രവര്‍ത്തകനല്ലെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്നും പോസ്റ്ററിലുണ്ട്.

അതേസമയം ഡിസിസി പട്ടികയിൽ നേതാക്കൾക്ക് ഇഷ്ടപ്പെട്ടവർക്ക് പ്രാധാന്യം നൽകി എന്ന പരാമർശവുമായി മുതിർന്ന നേതാവ് ശിവദാസൻ നായർ രംഗത്തെത്തി. സസ്‌പെന്‍ഷന്‍ വന്നതിന് പിന്നാലെയാണ് വീണ്ടും വിമര്‍ശനവുമായി അദ്ദേഹം വീണ്ടും രംഗത്തുവന്നത്‌.

പാർട്ടിയുടെ നയങ്ങളെ തിരഞ്ഞെടുപ്പിന്റെ നടുമുറിക്ക് വിമർശിച്ച ആളുകൾ നയിക്കുന്ന പ്രസ്ഥാനമായി മാറി ഇന്ന് കോൺഗ്രസ്. വളരെ കാലമായി സംഘടനാ തിരഞ്ഞെടുപ്പ് നടക്കാത്തതിന്റെ ദുരനുഭവമാണ് ഇപ്പോൾ പാർട്ടി അനുഭവിച്ചു കൊണ്ടിരിക്കുന്നത്. പാർട്ടിയിൽ തിരഞ്ഞെടുപ്പ് വരുമ്പോഴും പാർട്ടി വിരുദ്ധ നിലപാട് പരസ്യമായി എടുത്താലും അവർക്ക് ഒരു താക്കീത് പോലും നൽകാൻ ആരും ഉണ്ടാകുന്നില്ല. അതൊക്കെ പാർട്ടിയെ സംബന്ധിച്ച് ഉണ്ടായ പുഴുക്കുത്തുകളാണ്. അതൊക്കെ മാറണമെന്ന് ശിവദാസൻ നായർ പറഞ്ഞു.