പട്ടയ മേള; സംസ്ഥാനതല ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിർവ്വഹിക്കും

pinarayi.

തിരുവനന്തപുരം:സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി എല്ലാവർക്കും ഭൂമി എന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിനായുള്ള പട്ടയ വിതരണ മേളയുടെ ഉദ്ഘാടനം നാളെ  രാവിലെ 11.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിക്കും. റവന്യൂ- ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ അധ്യക്ഷത വഹിക്കും.

സംസ്ഥാന സർക്കാരിൻറെ ആദ്യ നൂറ് ദിനം 13,534 പട്ടയങ്ങൾ വിതരണത്തിനായി സജ്ജമായിട്ടുണ്ട്. 
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പട്ടയങ്ങൾ വിതരണം ചെയ്യുന്നത് തൃശൂർ ജില്ലയിലാണ്. 3575 പട്ടയങ്ങൾ. ഇതിൽ 270 എണ്ണം വനഭൂമി പട്ടയങ്ങളാണ്. എട്ട് വിഭാഗങ്ങളിലായാണ് പട്ടയം വിതരണം ചെയ്യുന്നത്. 

തൃശൂർ ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രിമാരായ കെ രാധാകൃഷ്ണൻ, ഡോ. ആർ ബിന്ദു എന്നിവർ മുഖ്യാതിഥികളാകും. ഉദ്ഘാടന ശേഷം ബന്ധപ്പെട്ട വില്ലേജ് ഓഫീസുകൾ മുഖേന കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പട്ടയങ്ങൾ വിതരണം ചെയ്യും.