ചെന്നിത്തല വെറുമൊരു നാലണ നേതാവല്ല; ഉമ്മന്‍ചാണ്ടി ഇല്ലെങ്കിലും കോണ്‍ഗ്രസിന് ഒന്നും സംഭവിക്കില്ല: പി സി ജോര്‍ജ്

PC George
 

തിരുവനന്തപുരം : ഉമ്മന്‍ ചാണ്ടിയില്ലാതെ കേരളത്തിലെ കോണ്‍ഗ്രസിന് മുന്നോട്ടു പോകാന്‍ സാധിക്കില്ലെന്ന് പറയുന്നത് മണ്ടത്തരമാണെന്ന് പി സി ജോര്‍ജ് പറഞ്ഞു. രമേശ് ചെന്നിത്തല ഒരു നാലണ നേതാവല്ലെന്നും ഒരു ഓണ്‍ലൈന്‍ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പി.സി. ജോര്‍ജ് പറഞ്ഞു.

ഉമ്മന്‍ചാണ്ടി പോയാല്‍ കോണ്‍ഗ്രസിന് ഒന്നും പറ്റില്ല. ഉമ്മന്‍ ചാണ്ടിയെന്നല്ല, ആരേയും ഒഴിവാക്കി മുന്നോട്ടു പോകാന്‍ കോണ്‍ഗ്രസിന് കഴിയും. മറ്റുള്ളവര്‍ക്ക് അവസരം കൊടുക്കുകയാണ് വേണ്ടത്. ഇനിയും അദ്ദേഹം മുഖ്യമന്ത്രിയാകണമെന്നാഗ്രഹിക്കുന്നതില്‍ മാന്യതയില്ല. അതേസമയം രമേശ് ചെന്നിത്തല ഒരു നാലണ നേതാവല്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു.

കോണ്‍ഗ്രസിന്റെ അഖിലേന്ത്യ പ്രസിഡന്റായിരുന്ന വ്യക്തിയാണ് രമേശ് ചെന്നിത്തല. അദ്ദേഹം വെറുമൊരു നാലണ നേതാവല്ല. കരുണാകരന്‍ കാരണമാണ് ചെന്നിത്തലയ്ക്ക് ഒരു മന്ത്രി സ്ഥാനം കിട്ടിയത്. ഇന്ന് കേരളത്തിലെ കോണ്‍ഗ്രസില്‍ ഒരു പ്രമുഖ സ്ഥാനം അര്‍ഹിക്കുന്ന നേതാവാണ് രമേശ് ചെന്നിത്തല.' പുതിയ കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും വന്നതോടെ കോണ്‍ഗ്രസില്‍ എ, ഐ ഗ്രൂപ്പുകള്‍ നേരിടുന്നത് വലിയ പ്രതിസന്ധിയാണെന്നും പി സി ജോര്‍ജി അഭിപ്രായപ്പെട്ടു. അതുകൊണ്ടാണ് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഒരുമിച്ച്‌ നില്‍ക്കുന്നത്. തങ്ങള്‍ അവഗണിക്കപ്പെടുമോ എന്ന ചിന്തയാണ് മുതിര്‍ന്ന നേതാക്കള്‍ക്കുള്ളതെന്നും പി സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.