തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ ആനയൂട്ടിന് അനുമതി

C

തൃശൂർ: തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ ആനയൂട്ടിന് അനുമതി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആനയൂട്ട് നടത്താൻ തൃശൂർ ഡിഎംഒയുടെ അനുമതി ലഭിച്ചതായി ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. 15 ആനകൾക്കാണ് ചടങ്ങിൽ പങ്കെടുക്കാൻ അനുമതി ലഭിച്ചത്.കൊവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ പ്രത്യേക അനുമതിയോടെയാണ് ചടങ്ങ് നടക്കുക.

സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നെത്തുന്ന എഴുപതില്‍ അധികം ആനകളെ പങ്കെടുപ്പിച്ചായിരുന്നു വടക്കുംനാഥ ക്ഷേത്രത്തിലെ ആനയൂട്ട്. കൊവിഡ് സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷം ഒരാന മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഇത്തവണ ആനയൂട്ടില്‍ 15 ആനകളെ പങ്കെടുപ്പിക്കാനാണ് ജില്ലാ കളക്ടറും, ജില്ലാ മെഡിക്കല്‍ ഓഫീസറും അനുമതി നല്‍കിയത്.