×

പെരുമ്പാവൂരിൽ കോളേജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം: 20 പേര്‍ക്ക് പരിക്ക്

google news
Dn
എറണാകുളം: പെരുമ്പാവൂരില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് വന്‍ അപകടം. 20 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. പെരുമ്പാവൂര്‍ കാലടി ജങ്ഷനിലാണ് അപകടമുണ്ടായത്. ആരുടെയും നില ഗുരുതരമല്ല.
   
കൊണ്ടോട്ടി EMEA കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സിലെ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കൂട്ടിയിടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട ബസ് മറിയുകയായിരുന്നു. മൂന്നാറില്‍ നിന്ന് കോളേജ് ടൂര്‍ കഴിഞ്ഞ് തിരികെ വരുമ്പോള്‍, പുലര്‍ച്ചെ ഏകദേശം മൂന്നുമണിക്ക് അപകടം സംഭവിക്കുകയായിരുന്നു. അപകടം സംഭവിക്കുമ്പോള്‍, 34 പേര്‍ ബസില്‍ ഉണ്ടായിരുന്നു. ഇതിനുപുറമെ ഒരു അധ്യാപകനും അദ്ദേഹത്തിന്റെ കുടുംബവും, ബസ് ഡ്രൈവറും, സഹായിയും ഉണ്ടായിരുന്നു. പെരുമ്പാവൂര്‍ കാലടി ജങ്ഷനില്‍ വെച്ച് മൂവാറ്റുപ്പുഴ ഭാഗത്തേക്ക് പോകുന്ന ലോറിയുമായി ടൂറിസ്റ്റ് ബസ് കൂട്ടിയിടിക്കുകയായിരുന്നു.
      
പരിക്കേറ്റവരെ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലേക്കും സ്വകാര്യ ആശുപത്രികളിലേക്കും മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തെ തുടര്‍ന്നുണ്ടായ ഗതാഗത തടസം പൊലീസ് എത്തി നീക്കുകയായിരുന്നു.
 

Tags