'ടാർഗറ്റ് തികയ്ക്കാൻ പെറ്റി ഈടാക്കുന്നു';കേരളാ പൊലീസിനെതിരെ രൂക്ഷ വിർശനമുന്നയിച്ച് വിഡി സതീശൻ

vd satheesan

കോഴിക്കോട്: കേരളാ പൊലീസിനെതിരെ രൂക്ഷ വിർശനവുമായി  പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സ്ത്രീകളോടും കുഞ്ഞുങ്ങളോടും വരെ പൊലീസ് അപമര്യാദയായി പെരുമാറുകയാണെന്ന് സതീശൻ ആരോപിച്ചു.

ഓരോ ജില്ലകളിലും പൊലീസിന് പെറ്റി ഈടാക്കാൻ ടാർഗറ്റ് നൽകിയിരിക്കുകയാണ്. ടാർജറ്റ് തികയ്ക്കാൻ പൊലീസ് സാധാരണക്കാരെ പിഴിയുകയാണെന്നും പൊലീസ് തേർവാഴ്ച അവസാനിപ്പിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.