ഫോണ്‍വിളി വിവാദം; എ.കെ ശശീന്ദ്രൻ രാജിവെക്കേണ്ടതില്ലെന്ന് എൻ.സി.പി കേന്ദ്ര നേതൃത്വം

sv

ന്യൂഡൽഹി: കുണ്ടറിയിലെ പീഡനപരാതിയുമായി ബന്ധപ്പെട്ട ഫോണ്‍വിളി വിവാദത്തില്‍ മന്ത്രി എ.കെ.ശശീന്ദ്രന്‍ രാജിവെയ്‌ക്കേണ്ടതില്ലെന്ന് എന്‍.സി.പി. കേന്ദ്ര നേതൃത്വം.പി.സി.ചാക്കോ ശരദ് പവാറുമായി നടത്തിയ കൂടിക്കാഴ്ചയിയിലാണ് ശശീന്ദ്രന്‍ രാജിവെക്കേണ്ടതില്ലെന്ന് ദേശീയ നേതൃത്വം നിലപാട് എടുത്തത്.  വിവാദങ്ങള്‍ ഗൗരവമായി എടുക്കേണ്ടതില്ല എന്നാണ് നിര്‍ദേശം. ഇത് സംബന്ധിച്ച് എന്‍.സി.പി. സംസ്ഥാന അധ്യക്ഷന്‍ പി.സി. ചാക്കോ, പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. 

അതേസമയം എ.കെ ശശീന്ദ്രനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പരാതിക്കാരി വ്യക്തമാക്കി. മന്ത്രിക്ക് അനുകൂലമായി മുഖ്യമന്ത്രി നിലപാടെടുത്തതിൽ നിരാശയുണ്ട്. കുറ്റാരോപിതനായ മന്ത്രിക്കൊപ്പം മുഖ്യമന്ത്രി നിലകൊള്ളുന്നത് തെറ്റായ സന്ദേശം നൽകുമെന്നും പരാതിക്കാരി പറഞ്ഞു.