ബ്രഹ്‌മപുരത്തേക്ക് ഇനി പ്ലാസ്റ്റിക് മാലിന്യം കൊണ്ട് പോകില്ല; പ്രവർത്തനം ഊർജിതമാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

brahmapuram
 

കൊച്ചി: ബ്രഹ്മപുരത്തേക്ക് ഇനി പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ട് പോകില്ലെന്ന് തീരുമാനം. പ്ലാസ്റ്റിക് മാലിന്യങ്ങൾ മൂന്ന് സ്ഥലങ്ങളിൽ പ്രോസസ് ചെയ്യും. ഉറവിട മാലിന്യ സംസ്‌കാരണം കർശനമായി നടപ്പാക്കും. മുഖ്യമന്ത്രി പിണറായി വിജയര്‍ വിളിച്ച യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനങ്ങൾ ഉണ്ടായത്.

വീടുകളിലും ഫ്ലാറ്റുകളിലും ഉറവിട മാലിന്യ സംസ്‌കരണ സംവിധാനം നിർബന്ധമാക്കാനും തീരുമാനമായി. മുഖ്യമന്ത്രി വിളിച്ച ഉന്നത തല യോഗത്തില്ലെ തീരുമാനങ്ങൾ ഹൈക്കോടതിയെ അറിയിക്കും.  ബ്രഹ്മപുറത്ത് ഉന്നതാധികാര സമിതി രൂപീകരിക്കാനും തീരുമാനമായി. 

മാലിന്യശേഖരണ പ്ലാന്റിലുണ്ടായ തീപിടിത്തം അണയ്ക്കുന്നതിനുള്ള പ്രവർത്തങ്ങൾ ഊർജിതമാക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. കൊച്ചിയിൽ ഉറവിട മാലിന്യ സംസ്കരണം യുദ്ധകാലാടിസ്ഥത്തിൽ നടപ്പിലാക്കാനും ഉന്നതതല യോഗത്തിൽ തീരുമാനമായി. നാളത്തോടെ പ്ലാന്റിലെ തീ പൂർണമായും അണയ്ക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തങ്ങൾ ഊർജിതമാക്കാൻ മുഖ്യ മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേർന്നത്.  
 
കൊച്ചി ഭരണകൂടം ആവശ്യപ്പെട്ടത് അനുസരിച്ച് തീ അണയ്ക്കുന്നതിനായി കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങളും ഫയർഫോഴ്സ് സംവിധാനങ്ങളും ബ്രഹ്മപുരത്തേക്ക് എത്തിക്കാൻ തീരുമാനമായി. കൂടുതൽ സംവിധാങ്ങൾ ഇന്ന് രാത്രിയോടെ തന്നെ ബ്രഹ്മപുരത്തേക്ക് എത്തിക്കാനാണ് നീക്കം. ഇന്ന് രാത്രി മുഴുവൻ പ്രവർത്തനം നടത്താനും നാളത്തോടെ തീ പൂർണമായും അണയ്ക്കാനാണ് നീക്കം.
 
ഹൈക്കോടതി ഇടപെട്ട സാഹചര്യത്തിലാണ് യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ട് പോകുന്നത്. ഭാവി കൂടി മുന്നിൽ കണ്ട് കൊച്ചിയിൽ ഉറവിട മാലിന്യ സംസ്കരണം നടപ്പിലാക്കാനും തീരുമാനമായി. പ്ലാൻറിലേക്ക് ഇനി പ്ലാസ്റ്റിക് മാലിന്യം കൊണ്ടുപോകില്ല. ബ്രഹ്മപുരത്തെ പ്രവർത്തനങ്ങൾക്ക് ജനപ്രതിനിധികളെ ഉൾപ്പെടുത്തി സമിതി രൂപീകരിക്കും. ഈ തീരുമാനങ്ങൾ ഹൈക്കോടതിയെ സർക്കാർ അറിയിക്കും.


ഇന്നലെയാണ് ഈ വിഷയത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. അതിന് ശേഷമാണ് മലിനീകരണ നിയന്ത്രണ ബോർഡിനും ജില്ലാ ഭരണകൂടത്തിനും കൊച്ചി കോർപ്പറേഷനും കോടതിയിൽ നിന്നും രൂക്ഷവിമർശനം ഏറ്റുവാങ്ങേണ്ടതായി വന്നത്. ജില്ലാ കലക്ടർ, കോർപ്പറേഷൻ സെക്രട്ടറി, പി.സി.ബി ചെയർമാൻ എന്നിവർ കോടതിയിൽ നേരിട്ട് ഹാജരായി.

അതിന് ശേഷമാണ് മലിനീകരണ നിയന്ത്രണ ബോർഡിനും ജില്ലാ ഭരണകൂടത്തിനും കൊച്ചി കോർപ്പറേഷനും കോടതിയിൽ നിന്നും രൂക്ഷവിമർശനം ഏറ്റുവാങ്ങേണ്ടതായി വന്നത്. വിഷയത്തിൽ ഉണർന്നുപ്രവർത്തിക്കുന്നതിൽ ഈ മൂന്ന് വിഭാഗങ്ങൾക്കും വലിയ വീഴ്ച്ചയുണ്ടായി എന്നാണ് കോടതിയുടെ വിമർശനം. ഒപ്പംതന്നെ പ്രശ്‌നത്തിനുള്ള പരിഹാര നിർദേശങ്ങൾ ഇന്ന് തന്നെ സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു.