കൊച്ചി: കൊടകര കുഴൽപ്പണ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ഹെലികോപ്റ്റർ മാർഗം പണം കടത്തി എന്നതടക്കമുള്ള ആരോപണങ്ങൾ അന്വേഷിക്കണമെന്നും ആവശ്യം. ലോക്കൽ പോലീസ് അന്വേഷണം നടത്തുന്നത് ഫലപ്രദമല്ലെന്നും ശാസ്ത്രീയമായ തരത്തിൽ അന്വേഷണം നടത്തുന്നതിൽ ലോക്കൽ പോലീസ് പരാജയപ്പെട്ടുവെന്നും ഹർജിക്കാരൻ ആരോപിച്ചു.
അന്തർ സംസ്ഥാന കള്ളപ്പണ ഇടപാടിനെകുറിച്ച് ഫലപ്രദമായ അന്വേഷണം നടത്തണമെന്നും ഹർജിക്കാരൻ പറഞ്ഞു. ഹ്യൂമൻ റൈറ്സ് പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന പ്രസിഡന്റ് ഐസക്ക് വർഗീസാണ് ഹൈക്കോടതിയെ സമീപിച്ചത്.
Comments