'പ്ലീസ്... ഭരണപക്ഷം ഒന്ന് മിണ്ടാതിരിക്കണം, മര്യാദ കാണിക്കണം; പൊട്ടിത്തെറിച്ച് സ്പീക്കര്‍

speaker an shamseer

തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രസംഗം തടസപ്പെടുത്തിയുള്ള ഭരണപക്ഷാംഗങ്ങളുടെ ബഹളത്തിനിടെ പൊട്ടിത്തെറിച്ച് സ്പീക്കര്‍. മുഖ്യമന്ത്രി പ്രസംഗിച്ചപ്പോള്‍ പ്രതിപക്ഷം മിണ്ടാതെയിരുന്നു. അതുപോലെ ഭരണപക്ഷം മിണ്ടാതെയിരിക്കണമെന്നും മര്യാദ കാണിക്കണമെന്നും സ്പീക്കര്‍ എഎന്‍ ഷംസീര്‍ ആവശ്യപ്പെട്ടു.

അതേസമയം, സ്പീക്കര്‍ ബഹളം നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. ഇതോടെ പ്രതിപക്ഷവും പ്രതിഷേധിച്ചു. തുടര്‍ന്ന് സഭ നിര്‍ത്തിവച്ചു. ഇടവേളയ്ക്ക് ശേഷം സഭ വീണ്ടും ചേര്‍ന്നെങ്കിലും ഇരുപക്ഷവും ബഹളം വെച്ചതിനെ തുടര്‍ന്ന് സഭനടപടികള്‍ വേഗത്തിലാക്കി സ്പീക്കര്‍ എഎന്‍ ഷംസീര്‍ സഭ ഇന്നത്തേക്ക് പിരിയുന്നതായി അറിയിച്ചു.