കണ്ണൂർ ധർമ്മടത്ത് പ്ലസ് ടു വിദ്യാർത്ഥി ആത്മഹത്യ ചെയ്‌തു; ഓൺലൈൻ ഗെയിമിന് അടിമയെന്ന് സംശയം

crime

കണ്ണൂര്‍: ധർമ്മടത്ത് പ്ലസ് ടു വിദ്യാർത്ഥി ആത്മഹത്യ ചെയ്‌തു. കണ്ണൂര്‍ ധര്‍മ്മടം സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ഥി അദിനാനാണ് (17) മരിച്ചത്. ഓണ്‍ലൈനിലൂടെയാണ് വിഷം വാങ്ങിയത് എന്നാണ് സംശയം. കുട്ടി ഓൺലൈൻ ഗെയിമിന് അടിമപ്പെട്ടിടുണ്ടോ എന്ന് സംശയിക്കുന്നതായി ‘അമ്മ പറഞ്ഞു. ആത്മഹത്യയുടെ കാരണം സ്ഥിരീകരിക്കാനായിട്ടില്ലെന്ന് പോലീസും അറിയിച്ചു.

ഇന്നലെയാണ് സംഭവം നടന്നത്. ആത്മഹത്യ ചെയ്ത കാരണത്തിന് ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. ഓൺലൈൻ ഗെയിമിന് അടിമപ്പെട്ടിടുണ്ടോ എന്ന സംശയം സ്ഥിരീകരിക്കണമെന്നുണ്ടെങ്കിൽ അദിനാൻ്റെ ഫോൺ ഉൾപ്പെടെയുള്ളവ പരിശോധിക്കണം. പക്ഷേ ഫോൺ പൊട്ടിച്ച നിലയിലാണ് ഉള്ളത്. ലോക്ക് തുറക്കുന്നതിനുള്ള നടപടിക്രമങ്ങൾ പോലീസ് ആരംഭിച്ചു. ഇത് കഴിഞ്ഞ ശേഷം ആയിരിക്കും കുട്ടിക്ക് എന്തെങ്കിലും തരത്തിലുള്ള ഓൺലൈൻ അഡിക്ഷൻ ഉണ്ടോ എന്ന് സ്ഥിരീകരിക്കാനാകു എന്ന് പോലീസ് പറഞ്ഞു.

ഒരുമാസം മുന്‍പ് അദിനാൻ ആത്മഹത്യാ പ്രവണത കാണിച്ചിരുന്നു. അന്ന് കൈ ഞരമ്പ് മുറിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നത്. അതിന് ശേഷമാണ് ഇന്നലെ വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. അദിനാൻ ഒരുമാസമായി സ്‌കൂളില്‍ പോയിരുന്നില്ല. വീട്ടിനുള്ളില്‍ ഇരുന്ന് ഏത് സയവും മൊാബൈല്‍ഫോണില്‍ ഓണ്‍ലൈന്‍ ഗെയിം കളിക്കുകയായിരുന്നുവെന്നാണ് വീട്ടുകാര്‍ പോലീസിനോട് പറഞ്ഞത്.