പിഎംഎവൈ: കേരളം 195.82 കോടി നഷ്ടപ്പെടുത്തിയെന്ന് സിഎജി റിപ്പോർട്ട്

pmay


തിരുവനന്തപുരം: ഗ്രാമീണ മേഖലയിലെ ഭവന പദ്ധതിയായ പ്രധാൻമന്ത്രി ആവാസ് യോജനയുടെ ഫണ്ട് സംസ്ഥാനം നഷ്ടപ്പെടുത്തിയെന്ന് സിഎജി റിപ്പോർട്ട്. ജനറൽ സോഷ്യൽ സെക്ടറുകളെ സംബന്ധിച്ച് 2019 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിലെ റിപ്പോർട്ടിലാണ് പ്രധാനമന്ത്രി ഭവന നിർമാണ പദ്ധതിയിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായ ഗുരുതര വീഴ്ചകൾ സിഎജി ചൂണ്ടിക്കാട്ടുന്നത്. 

പദ്ധതി നിർവഹണത്തിലെ കാര്യക്ഷമതക്കുറവ് കാരണം 195.82 കോടി രൂപയുടെ കേന്ദ്ര ധനസഹായമാണ് സംസ്ഥാനം നഷ്ടപ്പെടുത്തിയതെന്ന് നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. 

സാങ്കേതികവും ഗുണനിലവാരമുള്ള മേൽനോട്ടത്തിൻ്റെ അഭാവവും ഉണ്ടായി. മുൻഗണനാ പട്ടികയിൽ അർഹരായവരെ തിരഞ്ഞെടുക്കുന്നതിൽ വീഴ്ച വന്നു. വീടുനിർമ്മാണത്തിൽ വയോജനങ്ങളെയും ദുർബലരെയും സഹായിക്കാനായില്ല. ഭൂമിയില്ലാത്തവർക്ക് ഭൂമി കണ്ടെത്തുന്നതിലും വീഴ്ചവന്നു. അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതയ്ക്കായി പദ്ധതികളെ സംയോജിപ്പിക്കുന്നതിൽ ഗ്രാമപഞ്ചായത്തുകൾ പരാജയപ്പെട്ടുവെന്നും റിപ്പോർട്ടിൽ പറയുന്നു.