പോക്‌സോ കേസ്; ചേർത്തലയിൽ സിപിഐ പ്രാദേശിക നേതാവ് അറസ്റ്റിൽ

cpi
 


ആലപ്പുഴ: ചേര്‍ത്തലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സി.പി.ഐ പ്രാദേശിക നേതാവ് സി.വി സതീശന്‍ പിടിയില്‍. ഇയാളെ പോക്‌സോ കേസ് ചുമത്തി അറസ്റ്റുചെയ്തു. 

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പതിന്നാലുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് അന്‍പത്താറുകാരനായ ഇയാളെ അറസ്റ്റുചെയ്തത്. പട്ടികജാതി സഹകരണ സംഘത്തിന്റെ പ്രസിഡന്റുകൂടിയാണിയാള്‍. ഈ നിലയിലാണ് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയുമായി പരിചയത്തിലാകുന്നത്. പെണ്‍കുട്ടിയുടെ വീട്ടുകാരുമായുള്ള പരിചയം മുതലെടുത്തുകൊണ്ട് പതിന്നാലുകാരിയെ നിരന്തരമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി.

സി.പി.ഐയുടെ ചേര്‍ത്തല സൗത്ത് മണ്ഡലം കമ്മിറ്റി അംഗവും കുറുപ്പംകുളങ്ങര മുന്‍ ലോക്കല്‍ സെക്രട്ടറിയുമാണ്. ഇയാളെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതായി സി.പി.ഐ അറിയിച്ചു.