ദമ്പതികളുടെ മരണം: അമ്മ മരിച്ചത് മകന്‍റെ അടിയേറ്റെന്ന് സ്ഥിരീകരണം, പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

google news
crime
 chungath new advt

പാലക്കാട്: കാടാങ്കോട് ദമ്പതികൾ മരിച്ച സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലായിരുന്ന പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. യശോദയുടെ(55) മരണം മകൻ അനൂപിൻ്റെ(27) അടിയേറ്റാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. 

യശോദയുടെ ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റതായും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. യശോദയുടെ ഭര്‍ത്താവ് അപ്പുണ്ണി(60) മരിച്ചത് ഹൃദയാഘാതം മൂലമാണെന്നും പോസ്റ്റ്‌മോർട്ടത്തിൽ തെളിഞ്ഞു.


അയ്യപ്പൻകാവ് സ്വദേശി അപ്പുണ്ണി, ഭാര്യ യശോദ എന്നിവരെ ഇന്നലെ ഉച്ചയ്ക്കു 12 നാണു വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അനൂപ് ഇരുവരെയും മർദ്ദിച്ചെന്നായിരുന്നു ബന്ധുക്കളുടെ പരാതി. ഇന്‍ക്വസ്റ്റ് നടത്തിയപ്പോള്‍ യശോദയുടെ മൃതശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നു. മകന്‍ അനൂപ് യശോദയെ ചവിട്ടി വീഴ്ത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. മാതാപിതാക്കളെ പതിവായി അനൂപ് മർദ്ദിക്കാറുണ്ടായിരുന്നതായി നാട്ടുകാരും മൊഴി നൽകിയിട്ടുണ്ട്.

   

   

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു