കൊച്ചിയിൽ ബിജെപി സംഘടിപ്പിക്കുന്ന കോർ കമ്മിറ്റി യോഗം വിലക്കി പോലീസ്

bjp

കൊച്ചി: കൊച്ചിയിൽ ബിജെപി സംഘടിപ്പിക്കുന്ന കോർ കമ്മിറ്റി യോഗം വിലക്കി പോലീസ്. യോഗം നടത്താനിരുന്ന കൊച്ചിയിലെ ബിടിഎച്ച് ഹോട്ടലിന് നോട്ടീസ് അയച്ചു. ലോക്ക് ഡൗൺ നിയമലംഘനമാകുമോ എന്നത് പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു. യോഗത്തിന് എത്തുന്നവരുടെ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.

ഓഫീസിൽ യോഗം ചേരുന്നതിൽ വിലക്കില്ലെന്ന് പോലീസ് പറഞ്ഞു. മറ്റൊരു സ്ഥലത്തേക്ക് യോഗം മാറ്റിയേക്കും.വൈകിട്ട് മൂന്നിനാണ് യോഗം ചേരാൻ തീരുമാനിച്ചിരുന്നത്. തിരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം  ഇത് ആദ്യമായിട്ടാണ് കോർ കമ്മിറ്റി അംഗങ്ങൾ നേരിട്ട് പങ്കെടുക്കുന്ന യോഗം ചേരുന്നത്.

ഓൺലൈൻ ആയി നേരത്തെ കോർ കമ്മിറ്റി യോഗം ചേർന്നിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയം,കൊടകര കുഴൽപ്പണ കേസ്,തിരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗത്തിലെ മുൻ നിര നേതാക്കളുടെ അതൃപ്തി എന്നിവ യോഗത്തിൽ ചർച്ചായേക്കും.