കല്യാണ വീട്ടിലെ കൂട്ടത്തല്ല്; പൊലീസ് കേസെടുത്തു

കല്യാണ വീട്ടിലെ കൂട്ടത്തല്ല്; പൊലീസ് കേസെടുത്തു
 

 

തി​രു​വ​ന​ന്ത​പു​രം: ബാ​ല​രാ​മ​പു​രത്ത് ക​ല്യാ​ണ​വീ​ട്ടി​ലു​ണ്ടാ​യ കൂ​ട്ട​ത്ത​ല്ലി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. അ​ഭി​ജി​ത്ത്, സ​ന്ദീ​പ്, രാ​ഹു​ൽ , വി​വേ​ക് തു​ട​ങ്ങി ക​ണ്ടാ​ല​റി​യാ​വു​ന്ന 15 പേ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. വ​ധ​ശ്ര​മ​മ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് കേ​സ്. 

ശ​നി​യാ​ഴ്ച രാ​ത്രി ബാ​ല​രാ​മ​പു​രം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ലെ വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​ലാ​യി​രു​ന്നു കൂ​ട്ട​ത്ത​ല്ലു​ണ്ടാ​യ​ത്.

ക​ല്യാ​ണം വി​ളി​ച്ചി​ല്ലെ​ന്നാ​രോ​പി​ച്ച് അ​യ​ൽ​വാ​സി​യാ​യ അ​ഭി​ജി​ത്താ​ണ് പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കി​യ​ത്. അഭിജിത്തും അനിൽകുമാറിന്‍റെ മകൻ അഖിലുമായി ഒരുമാസം മുമ്പ് തില തർക്കങ്ങളുണ്ടായിരുന്നു. മകളുടെ കല്യാണം കുളമാക്കുമെന്ന് അന്ന് തന്നെ അഭിജിത്ത് ഭീഷണി മുഴക്കി. വിഷയം ഒത്തുതീര്‍പ്പായെന്ന പ്രതീക്ഷയിലിരിക്കെയാണ് ഇന്നലെ രാത്രി ഓഡിറ്റോറിയത്തിലെത്തിയ അഭിജിത്ത് അനിൽകുമാറുമായി വാക്കേറ്റവും കൂട്ട ആക്രമണവും നടത്തിയത്. 

അയൽക്കാരനായിട്ടും കല്യാണം വിളിച്ചില്ലെന്നും പറഞ്ഞ് 200 രൂപ വിവാഹസമ്മാനമായി അഭിജിത്ത് നീട്ടുകയും ചെയ്തു. ഇത് സ്വീകരിക്കാൻ അനിൽകുമാര്‍ തയ്യാറായില്ല. ഇതിന് പിന്നാലെയാണ് ഓഡിറ്റോറിയത്തിന് പുറത്തേക്ക് പോയ അഭിജിത് കൂട്ടാളികളുമായെത്തി ആക്രമണം നടത്തിയത്. ആക്രമണത്തിൽ വധുവിന്‍റെ അച്ഛനും സഹോദരനും ബന്ധുക്കളും ഉൾപ്പെടെ 20 പേര്‍ക്ക് പരിക്കേറ്റു. പൊലീസുകാര്‍ക്കൊപ്പം പള്ളി വികാരിയും എത്തി ഏറെ പണിപ്പെട്ടാണ് സംഘര്‍ഷം അവസാനിപ്പിച്ചത്.