മലപ്പുറത്ത് പലചരക്ക് കടയിൽ സാധനങ്ങള്‍ വാങ്ങാനെത്തിയ മാധ്യമ പ്രവര്‍ത്തകന് പൊലീസ് മര്‍ദ്ദനം

df
മലപ്പുറം:മലപ്പുറത്ത് പലചരക്ക് കടയിൽ സാധനങ്ങള്‍ വാങ്ങാനെത്തിയ മാധ്യമ പ്രവര്‍ത്തകന് പൊലീസ് മര്‍ദ്ദനം.മലപ്പുറം പ്രസ്ക്ലമ്പ് സെക്രട്ടറി കെ.പി.എം. റിയാസിനെയാണ്, തിരൂർ സി.ഐ ഫർസാദിന്റെ നേതൃത്വത്തില്‍ മർദ്ദിച്ചത്. ഭക്ഷ്യസാധനങ്ങൾ വാങ്ങാൻ വീടിനടുത്ത കടയിൽ നിന്നവരെ പൊലീസ് സംഘമെത്തി പ്രകോപനമൊന്നുമില്ലാതെ ആക്രമിക്കുകയായിരുന്നു.

 മാധ്യമ പ്രവർത്തനാണെന്ന് പരിചയപ്പെടുത്തി കാര്യമന്വേഷിച്ച റിയാസിനെയും ക്രൂരമായി മര്‍ദിച്ചു. സാരമായി പരുക്കേറ്റ റിയാസ് ചികിൽസ തേടി. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുള്ള ആള്‍ക്കൂട്ടമോ മറ്റോ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.പ\സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവിയുള്‍പ്പെടെയുള്ളവര്‍ക്ക് കേരള പത്രപ്രവര്‍ത്തക യൂണിയനും റിയാസും പരാതി നല്‍കി.