×

കൈവെട്ട് പരാമർശത്തിൽ എസ്.കെ.എസ്.എസ്.എഫ് നേതാവ് സത്താർ പന്തല്ലൂരിനെതിരെ പോലീസ് കേസെടുത്തു

google news
Sh
കൈവെട്ട് പരാമർശത്തിൽ എസ്.കെ.എസ്.എസ്.എഫ് നേതാവ് സത്താർ പന്തല്ലൂരിനെതിരെ കേസെടുത്ത് പൊലീസ്. മലപ്പുറം പൊലീസാണ് ഐപിസി വകുപ്പ് 153 പ്രകാരം കേസ് എടുത്തത്. അഷ്റഫ് കളത്തിങ്ങൽ എന്നയാളുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
     
മുഖദ്ദസ് സന്ദേശയാത്രയുടെ സമാപനത്തിൽ ആയിരുന്നു സത്താർ പന്തല്ലൂരിൻ്റെ വിവാദ പ്രസംഗം. സമസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്തിയാൽ കൈവെട്ടാൻ പ്രവർത്തകർ ഉണ്ടാകും എന്നായിരുന്നു പരാമർശം. ഇതിനെതിരെ വലിയ രീതിയിൽ വിമർശങ്ങൾ വരികയും സംഭവം വിവാദമാവുകയും ചെയ്തിരുന്നു.
 
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു