കെ.സുന്ദരയുടെ വെളിപ്പെടുത്തലിൽ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു

sundhara

തിരുവനന്തപുരം: മഞ്ചേശ്വരത്ത് സ്ഥാനാർഥിത്വം പിൻവലിക്കാൻ പണം നൽകിയെന്ന് കെ.സുന്ദരയുടെ  വെളിപ്പെടുത്തലിൽ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥി വി.വി രമേശന്റെ പരാതി ജില്ലാ പോലീസ് മേധാവി ബദിയടുക്ക പോലീസ്  സ്റ്റേഷനിലേക്ക് കൈമാറി.

തിരഞ്ഞെടുപ്പ് ചട്ടലംഘനവുമായി ബന്ധപ്പെട്ട കേസ് ആയതിനാൽ കോടതി അനുമതിയോടെ കൂടി മാത്രമേ പോലീസ് കേസ് രജിസ്റ്റർ ചെയ്യു.വരണാധികാരി എന്ന നിലയ്ക്ക് ജില്ലാ കലക്റ്റർക്കും ഇടത് മുന്നണി പരാതി നൽകിയിട്ടുണ്ട്.