കോട്ടയത്ത് പൊലീസ് ഉദ്യോഗസ്ഥനെ കാണാതായി; അന്വേഷണം

policeman missing

കോട്ടയം: കോട്ടയത്ത് പൊലീസ് ഉദ്യോഗസ്ഥനെ കാണാതായി. ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സിപിഒ ബഷീറിനെയാണ് ഇന്ന് രാവിലെ മുതല്‍ കാണാതായത്. ഫോണും പേഴ്‌സും ഉള്‍പ്പെടെ ക്വാര്‍ട്ടേഴ്സില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. 

അതേസമയം, കഴിഞ്ഞ കുറച്ചുദിവസങ്ങളായി അമിത ജോലിഭാരവും തൊഴില്‍ സമ്മര്‍ദ്ദവും കാരണം കടുത്ത മനോവിഷമത്തിലായിരുന്നു ബഷീറെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ലോങ് പെന്‍ഡിങ്ങായി കിടക്കുന്ന അന്‍പതോളം വാറണ്ടുകള്‍ നടപ്പാക്കേണ്ട ചുമതല ബഷീറിനുണ്ടായിരുന്നു. അതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് മേല്‍ ഉദ്യോഗസ്ഥര്‍ ബഷീറിനെ കഴിഞ്ഞ ദിവസം ശാസിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.