
കണ്ണൂർ: തലശ്ശേരി–കുടക് സംസ്ഥാനാന്തര പാതയിൽ കർണാടക പരിധിയിലുള്ള മാക്കൂട്ടം ചുരത്തിൽ ട്രോളി ബാഗിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മുഖം ഉൾപ്പെടെ അഴുകിയ നിലയിലാണ്. വിരാജ്പേട്ട സിഐ ശിവരുദ്രയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷിക്കുന്നത്.
കേരളത്തിലും കർണാടകയിലും യുവതികളെ കാണാതായ കേസുകൾ സംബന്ധിച്ചും അന്വേഷിക്കുന്നുണ്ട്. കേരളത്തിലേക്ക് വന്നിട്ടുള്ള മുഴുവൻ വാഹനങ്ങളുടെയും സിസിടിവി ദൃശ്യങ്ങള്‍ ഉൾപ്പെടെ പരിശോധിക്കും.
കണ്ണൂർ ജില്ലയിലെ കണ്ണവം പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരു മിസിങ് കേസ് രണ്ടാഴ്ചമുൻപ് റജിസ്റ്റർ ചെയ്തിരുന്നു. ഇവരുടെ ബന്ധുക്കളെ വിളിച്ചുവരുത്തി കണ്ണവം പൊലീസ് പരിശോധിച്ചെങ്കിലും അത് അല്ലെന്ന് സ്ഥിരീകരിച്ചു.
ചുരത്തിൽ പ്ലാസ്റ്റിക് ശേഖരിക്കാൻ വനംവകുപ്പ് നിയോഗിച്ച സംഘത്തിൽപെട്ടവരാണ് മൃതദേഹം സംബന്ധിച്ചു പൊലീസിൽ വിവരമറിയിച്ചത്. റോഡരികിലെ കുഴിയിൽ ഉപേക്ഷിച്ച നിലയിൽ കാണപ്പെട്ട ബാഗിൽനിന്നു ദുർഗന്ധം വമിച്ചതോടെയാണ് ഇവരുടെ ശ്രദ്ധയിൽപെട്ടത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads- ൽ Join ചെയ്യാം