ചിന്ത ജെറോമില്‍ നിന്നും റിസോര്‍ട്ട് ഉടമയില്‍ നിന്നും ഭീഷണിയെന്ന ഹര്‍ജി; യൂത്ത് കോണ്‍ഗ്രസ് നേതാവിന് പൊലീസ് സംരക്ഷണം

Police protection for Youth Congress leader who complaint against chintha jerome
 

കൊച്ചി: ആഡംബര റിസോർട്ടിലെ താമസവുമായി ബന്ധപ്പെട്ട് ചിന്താ ജെറോമിനെതിരെ പരാതി നൽകിയ യൂത്ത് കോൺഗ്രസ് നേതാവിന് പൊലീസ് സംരക്ഷണം ഉറപ്പാക്കാൻ ഹൈക്കോടതി നിർദേശം. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വിഷ്ണു സുനിൽ പന്തളത്തിനാണ് സംരക്ഷണം നൽകാൻ കോടതി നിർദേശം നൽകിയത്. 

കൊട്ടിയം എസ്എച്ച്ഒയ്ക്കാണ് കോടതി നിര്‍ദേശം നല്‍കിയത്. വിഷ്ണുവിന് തിങ്കളാഴ്ച വരെ പൊലീസ് സംരക്ഷണം ഉറപ്പാക്കാനാണ് നിര്‍ദേശം.  
 
ചിന്ത ജെറോം, റിസോര്‍ട്ടുടമ എന്നിവരില്‍ നിന്നടക്കം ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി വിഷ്ണു ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് വിഷ്ണുവിന് പൊലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഹര്‍ജിയില്‍ സര്‍ക്കാരിനോട് കോടതി നിലപാട് തേടിയിട്ടുമുണ്ട്.
 

കൊല്ലം തങ്കശ്ശേരിയിലെ ഫോർ സ്റ്റാർ ഹോട്ടലിൽ ചിന്ത കുടുംബത്തോടൊപ്പം ഒന്നേമുക്കാൽ വർഷം താമസിച്ചുവെന്നും ഇതിന്റെ വരുമാന സ്രോതസ് കാണിക്കണമെന്നുമാണ് വിഷ്ണു സുനിൽ പന്തളം പരാതിയിൽ പറഞ്ഞത്. 8500 രൂപ ശരാശരി ദിവസ വാടക വരുന്ന അപാർട്‌മെൻറാണിതെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു.

എങ്കിൽ 38 ലക്ഷത്തോളം രൂപ ചിന്ത നൽകേണ്ടി വരും. ഇത്രയും പണം യുവജന കമ്മീഷൻ അധ്യക്ഷക്ക് എങ്ങനെ കിട്ടിയെന്നും ചിന്തയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നും വിജിലൻസിനും എൻഫോഴ്‌സ്‌മെൻറ് ഡയറക്ട്രേറ്റിലും നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.  

ഇത്രയും പണം യുവജന കമ്മീഷന്‍ അധ്യക്ഷക്ക് എങ്ങനെ കിട്ടി, ചിന്തയുടെ സാമ്പത്തിക സ്രോതസ് തുടങ്ങിയ കാര്യങ്ങള്‍ അന്വഷിക്കണമെന്നാണ് ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നത്.