കഞ്ചാവ് വേട്ടക്കായി പോ​യി മലമ്പുഴ വനത്തിൽ കുടുങ്ങിയ പോ​ലീ​സ് സം​ഘ​ത്തെ തി​രി​കെ​യെ​ത്തി​ച്ചു

Police team  trapped in malampuzha forest area were returned
 

പാലക്കാട്: കഞ്ചാവ് വേട്ടക്കായി പോയി മലമ്പുഴ വനത്തിൽ കുടുങ്ങിയ 14 അംഗ പൊലീസ് ഉദ്യോഗസ്ഥരെ തിരികെ എത്തിച്ചു. മ​ല​മ്പു​ഴ​യി​ൽ​നി​ന്നും പോ​യ ദൗ​ത്യ​സം​ഘ​മാ​ണ് ഇ​വ​രെ ക​ണ്ടെ​ത്തി​യ​ത്.

ക​ഞ്ചാ​വ് തോ​ട്ടം തി​ര​യാ​ൻ പോ​യ ത​ണ്ട​ര്‍ ബോ​ള്‍​ട്ട് സം​ഘ​മാ​ണ് വ​ഴി​തെ​റ്റി ഉ​ൾ​വ​ന​ത്തി​ല്‍ കു​ടു​ങ്ങി​യ​ത്. ആ​ന, പു​ലി ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​മു​ള്ള കാ​ട്ടി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ഇന്നലെ രാവിലെ 8 മണിയോടെയാണ് വനത്തിനകത്തെ കഞ്ചാവ് കൃഷി നശിപ്പിക്കാനായി നർക്കോട്ടിക് ഡിവൈഎസ്പി ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള 14 അംഗ സംഘം മലമ്പുഴ വഴി ഉൾക്കാട്ടിൽ കടന്നത്.  

ക​ഴി​ഞ്ഞ രാ​ത്രി മു​ത​ൽ 14 പേ​ര​ട​ങ്ങു​ന്ന സം​ഘം ഉ​ൾ​വ​ന​ത്തി​ൽ ഒ​രു പാ​റ​യു​ടെ മു​ക​ളി​ലാ​ണ് ക​ഴി​യു​ന്ന​ത്. രക്ഷാ ദൗത്യ സംഘം എത്തിയിരുന്നില്ലെങ്കിൽ തങ്ങൾക്ക് കാട്ടിൽ നിന്നും പുറത്തിറങ്ങാൻ കഴിയുമായിരുന്നില്ലെന്ന് രക്ഷപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.