കൊടകര കുഴൽപ്പണ കേസിൽ ബിജെപിയിലെ കൂടുതൽ നേതാക്കളെ ചോദ്യം ചെയ്യാൻ പോലീസ്

kodaakra

തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ ബിജെപിയിലെ കൂടുതൽ നേതാക്കളെ ചോദ്യം ചെയ്യാൻ പോലീസ്. ബിജെപി മധ്യമേഖലാ സംഘടനാ സെക്രട്ടറി എൻ.പദ്മകുമാറിനെ ഉൾപ്പെടെ ഇന്ന് ചോദ്യം ചെയ്യും. കുഴൽപ്പണം കൊണ്ടുപോയത് ആലപ്പുഴ ജില്ല ഭാരവാഹികൾക്ക് നൽകാനെന്ന്  പോലീസ്  കണ്ടെത്തി.

പോലീസ്  ക്ലബ്ബിൽ എത്തണമെന്ന് ചൂണ്ടിക്കാട്ടി പദ്മകുമാറിന് പോലീസ്  നോട്ടീസ് നൽകിയിരുന്നു. ബിജെപിയുടെ എറണാകുളം,ഇടുക്കി,കോട്ടയം,ആലപ്പുഴ ജില്ലകളുടെ ചുമതലയുള്ള നേതാവാണ് എൻ. പദ്മകുമാർ. തൃശൂർ ജില്ലാ പ്രസിഡന്റ് കെ.കെ അനീഷ് അടക്കമുള്ള ബിജെപി നേതാക്കളെ നേരത്തെ ചോദ്യം ചെയ്തിരുന്നു.