കു​ണ്ട​റ പീ​ഡ​ന പ​രാ​തി; പൊലീസ് വീഴ്ച അന്വേഷിക്കും; ഐജി ഹർഷിതയ്ക്ക് ചുമതല

rape

തിരുവനന്തപുരം: കുണ്ടറ പീഡന പരാതിയില്‍ പൊലീസിന് എതിരായ ആരോപണങ്ങള്‍ അന്വേഷിക്കും. ദക്ഷിണ മേഖല ഐജി ഹർഷിതയ്ക്കാണ് അന്വേഷണ ചുമതല. ആരോപണങ്ങളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിജിപി അനിൽകാന്ത് നിര്‍ദ്ദേശം നല്‍കി. പരാതിയുമായി ചെന്നപ്പോള്‍ പൊലീസ് ഒഴിവാക്കാന്‍ ശ്രമിച്ചെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം.

കേ​സ് മ​ന്ത്രി ഒ​തു​ക്കി​ത്തീ​ർ​ക്കാ​ൻ മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ ഇ​ട​പെ​ട്ടെ​ന്ന വി​വ​രം പു​റ​ത്തു​വ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് പീ​ഡ​ന സം​ഭ​വം വി​വാ​ദ​മാ​യ​ത്. ആ​രോ​പ​ണ വി​ധേ​യ​നാ​യ ജി ​പ​ത്മാ​ക​ര​ൻ, കു​ണ്ട​റ സ്വ​ദേ​ശി​യാ​യ രാ​ജീ​വ് എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

പ​രാ​തി​ക്കാ​രി​യു​ടെ പി​താ​വി​നെ ഫോ​ണി​ൽ വി​ളി​ച്ചാ​ണ് മ​ന്ത്രി ഒ​ത്തു​തീ​ർ​പ്പ് ആ​വ​ശ്യ​പ്പെ​ട്ട​ത്. പ​രാ​തി ന​ല്ല രീ​തി​യി​ൽ തീ​ർ​ക്ക​ണ​മെ​ന്ന് മ​ന്ത്രി പ​റ​യു​ന്ന ഫോ​ൺ സം​ഭാ​ഷ​ണ​മാ​ണ് പു​റ​ത്ത് വ​ന്ന​ത്.

പ​ത്മാ​ക​ര​ൻ ന​ട​ത്തു​ന്ന ഹോ​ട്ട​ലി​ലെ​ത്തി​യ ത​ന്നെ കൈ​യ്ക്ക് പി​ടി​ച്ചു​വ​ലി​ച്ച് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു എ​ന്നാ​ണ് സ്ത്രീ ​കു​ണ്ട​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ജൂ​ൺ 27 ന് ​ന​ൽ​കി​യ പ​രാ​തി. പ​രാ​തി ന​ൽ​കി​യ​തി​നു ശേ​ഷം പ​ല​ത​വ​ണ സ്ത്രീ ​പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ക​യ​റി​യി​റ​ങ്ങി​യി​ട്ടും എ​ഫ്ഐ​ആ​ർ ഇ​ടു​ക​യോ മൊ​ഴി​യെ​ടു​ക്കു​ക​യൊ ചെ​യ്തി​ല്ല. ലോ​ട്ട​റി​വി​ല്പ​ന ന​ട​ത്തു​ന്ന സ്ത്രീ ​കു​ണ്ട​റ പെ​രു​മ്പു​ഴ​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

കേസില്‍ പൊലീസിന്‍റെ ഭാഗത്ത് നിന്ന് ഒരു അന്വേഷണവും ഉണ്ടായില്ല. മാധ്യമങ്ങളില്‍ വാര്‍ത്ത ആയപ്പോഴാണ് പൊലീസ് ഉണര്‍ന്നതെന്നും പരാതിക്കാരി ന്യൂസ് അവറില്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡിജിപി പൊലീസിന്‍റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായോയെന്ന് അന്വേഷിക്കാന്‍ ഉത്തരവിട്ടത്.