×

ആലുവയിൽ അന്യസംസ്ഥാന തൊഴിലാളിയുടെ ആക്രമണത്തിൽ പൊലീസുകാരന് പരിക്ക്, പ്രതി അറസ്റ്റിൽ

google news
crime

ആലുവ: ഇതരസംസ്ഥാന തൊഴിലാളിയുടെ ആക്രമണത്തില്‍ പൊലീസുകാരന് പരിക്ക്. ആലുവ സ്റ്റേഷനിലെ സി.പി.ഒ രാജേഷിനാണ് ചെവിക്ക് ഗുരുതരമായി പരിക്കേറ്റത്.

മാനസികാസ്വാസ്ഥ്യമുള്ള ബംഗാള്‍ സ്വദേശിയാണ് ആക്രമണം നടത്തിയത്. ജല ശുദ്ധീകരണ ശാലക്കടുത്തുള്ള പെരിയാർ അപ്പാർട്മെന്‍റിലേക്കും കാറുകൾക്കും നേരെ അക്രമാസക്തനായ ബംഗാൾ സ്വദേശിയായ യുവാവ് കല്ലെറിയുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസുകാർക്ക് നേരെയും അക്രമണമുണ്ടായി. പിടികൂടാൻ ശ്രമിക്കുമ്പോള്‍ കയ്യിലുണ്ടായിരുന്ന കല്ല് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

read also...നിയമവിരുദ്ധ പോരാളി; മറവിരോഗം ബാധിച്ച 82 കാരിയെ ജയിലിലടച്ച് ഇസ്രായേൽ

ചെവിക്ക് മാരകമായി പരിക്കേറ്റ പൊലീസുകാരനെ ആലുവ സർക്കാർ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ദ ചികിത്സക്കായി രാജഗിരി ആശുപത്രിയിലേക്ക് മാറ്റി.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു