കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് ഊന്നൽ നൽകി നയപ്രഖ്യാപനം

governer

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകി ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​റിന്‍റെ ആദ്യ ന​യ​പ്ര​ഖ്യാ​പ​നം. ക്ഷേമ പ്രവർത്തനങ്ങൾക്കും വികസന പദ്ധതികൾക്കും തുല്യ പ്രാധാന്യം നൽകുകയും അതോടൊപ്പം കൃഷി അടക്കമുള്ള അടിസ്ഥാന മേഖലക്ക് ഊന്നൽ നൽകാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. സാമ്പത്തിക വളർച്ചയെ കോവിഡ് പ്രതികൂലമായി ബാധിച്ചെന്നും ന​യ​പ്ര​ഖ്യാ​പ​നം ചൂണ്ടിക്കാട്ടുന്നു.

എല്ലാ സർക്കാർ സേവനങ്ങളും ഒാൺലൈനാക്കുന്ന പദ്ധതി ഒക്ടോബർ രണ്ട് മുതൽ നടപ്പാക്കും. എല്ലാ ഭൂരഹിതർക്കും ഈ സർക്കാറിന്‍റെ കാലത്ത് പട്ടയം നൽകും. കൂടുതൽ വിളകൾക്ക് താങ്ങുവില പ്രഖ്യാപിക്കും. ഹാർബറുകളുടെ നവീകരണം ഉടൻ ആരംഭിക്കും. കിഫ്ബി സഹായത്തോടെ ശബരിമല ഇടത്താവളങ്ങൾ വികസിപ്പിക്കും. കലാകാരന്മാരെ സഹായിക്കാൻ ഒാൺലൈൻ മേളകൾ സംഘടിപ്പിക്കും. കെ ഫോൺ പദ്ധതി സമയബന്ധിതമായി നടപ്പാക്കുമെന്നും ഗവർണർ ന​യ​പ്ര​ഖ്യാ​പ​നത്തിൽ വ്യക്തമാക്കി.

നയപ്രഖ്യാപനത്തിൽ നിന്ന്:

 • വികസന-ക്ഷേമ പ്രവർത്തനങ്ങൾ തുടരും
 • ക്ഷേമ പദ്ധതികൾ തുടരും
 • മുൻ സർക്കാർ തുടങ്ങിവെച്ച പദ്ധതികളും പ്രകടനപത്രികയിലെ വാഗ്ദാനങ്ങളും നടപ്പാക്കും
 • സ്ത്രീ സമത്വത്തിന് പ്രാധാന്യം നൽകും
 • കോവിഡ് മരണനിരക്ക് കുറച്ചുനിർത്താൻ സാധിച്ചു
 • സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള നടപടികൾ സ്വീകരിക്കും
 • കോവിഡ് ഒന്നാം ഘട്ടത്തിൽ 200 കോടിയുടെ പാക്കേജ് നടപ്പാക്കി
 • കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരും
 • കോവിഡ് വാക്സിൻ സൗജന്യമായി നൽകും
 • കോവിഡ് വാക്സിന് ആഗോള ടെണ്ടർ നൽകി
 • ജനങ്ങൾക്ക് സൗജന്യ കോവിഡ് ചികിത്സക്ക് കൊറോണ ആരോഗ്യസുരക്ഷാ പദ്ധതി
 • 42 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ കോവിഡ് ചികിത്സ
 • 6.6 ശതമാനം സാമ്പത്തിക വളർച്ച ലക്ഷ്യമിടുന്നു
 • കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ പങ്ക് നിർണായകം
 • വാക്സിൻ ചലഞ്ചിനുള്ള ജനങ്ങളുടെ പിന്തുണ മാതൃകാപരം
 • ഉന്നത വിദ്യാഭ്യാസത്തിന് മികവിന്‍റെ കേന്ദ്രങ്ങൾ സ്ഥാപിക്കും
 • അഞ്ച് വർഷത്തിനകം 20 ലക്ഷം പേർക്ക് തൊഴിൽ നൽകും
 • കർഷകരുടെ വരുമാനം 50 ശതമാനം ഉയർത്തും
 • കൃഷി ഭവനുകൾ സ്മാർട്ട് കൃഷി ഭവനാക്കും
 • പച്ചക്കറിയിൽ സ്വയംപര്യാപ്തത നേടും
 • താങ്ങുവില ഒാരോ വർഷവും ഉയർത്തും
 • നഗരത്തിലും കൃഷിക്ക് സാധ്യതകൾ തേടും
 • കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും ആംബുലൻസ്
 • മൃഗസംരക്ഷണം ഉറപ്പാക്കാൻ എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും ആംബുലൻസ്
 • 1206 ആയുർരക്ഷാ ക്ലിനിക്കുകൾ ആയുഷ് വിഭാഗത്തിന് കീഴിൽ തുടങ്ങും
 • കോവിഡിനെ പ്രതിരോധിക്കാൻ ആയുർവേദ, ഹോമിയോ മരുന്നുകൾ നൽകും
 • കെ. ഫോൺ പദ്ധതി പൂർത്തിയാക്കും
 • കർഷകർക്ക് നല്ല വിത്തുകൾ ഉറപ്പാക്കും
 • കൂടുതൽ വിളകളെ താങ്ങുവിലയിൽ ഉൾപ്പെടുത്തും
 • പാറശാലയിൽ മാതൃകാ മൃഗസംരക്ഷണ കേന്ദ്രം സ്ഥാപിക്കും
 • പാൽ ഉൽപാദനം 15 ശതമാനം വർധിപ്പിക്കും
 • ക്വാറന്‍റീനിൽ കഴിയുന്നവർക്ക് ആയുർവേദ പ്രതിരോധ മരുന്ന് നൽകും
 • കോവളം- ബേക്കൽ കനാൽ ജലഗതാഗത പദ്ധതി വേഗത്തിലാക്കും
 • കേരള ബാങ്കിൽ എല്ലാ ബാങ്കിങ് സേവനങ്ങളും ലഭ്യമാക്കും
 • പട്ടികജാതി-പട്ടിക വർഗ വിഭാഗത്തിന് കൂടുതൽ തൊഴിൽ ലഭ്യമാക്കും
 • ശബരിമല ഇടത്താവള വികസനം കിഫ്ബി സഹായത്തോടെ നടപ്പാക്കും
 • ഗ്രാമീണ കൈത്തൊഴിൽ ഹബ്ബുകൾ സ്ഥാപിക്കും
 • കേരള കൾച്ചറൽ മ്യൂസിയം യാഥാർഥ്യമാക്കും
 • കലാകാരന്മാരെ സഹായിക്കാൻ പദ്ധതി
 • സംസ്ഥാനത്ത് വൈഫൈ വിപുലമാക്കും
 • പാവപ്പെട്ട കുടുംബങ്ങൾക്ക് സൗജന്യ ഇന്‍റർനെറ്റ് ലഭ്യമാക്കും
 • ഇലക്ട്രോണിക് ഫയൽ ക്ലീയറിങ് സംവിധാനം ഏർപ്പെടുത്തും
 • 14 നവോഥാന സാംസ്കാരിക കേന്ദ്രങ്ങൾ പൂർത്തിയാക്കും
 • കോവിഡ് രണ്ടാം തരംഗത്തിൽ ഒാൺലൈൻ കൾച്ചറൽ ഫെസ്റ്റ് നടത്തും
 • എല്ലാ ജില്ലയിലും പ്രമുഖരുടെ പേരിൽ സാംസ്കാരിക സമുച്ചയങ്ങൾ പണിയും
 • പൊതുസ്ഥലങ്ങളിൽ സൗജന്യ വൈഫൈ സൗകര്യം ലഭ്യമാക്കും
 • ടെക്നോ പാർക്കും ഇൻഫോ പാർക്കും അടക്കം ഐ.ടി ഇൻഡസ്ട്രി വികസിപ്പിച്ചു
 • ബഹുരാഷ്ട്ര കമ്പനികൾ ഐ.ടി പാർക്കിലേക്ക് വന്നു
 • സ്റ്റാർട്ടപ്പ് മിഷൻ 3900 സ്റ്റാർട്ടപ്പുകൾ യാഥാർഥ്യമാക്കി
 • മുഴുവൻ സർക്കാർ സേവനങ്ങളും ഒാൺലൈനാക്കും, പദ്ധതി ഒക്ടോബർ 2ന് തുടങ്ങും
 • മൺറോതുരുത്തിൽ കാലാവസ്ഥാ മാറ്റത്തിന് അനുസൃതമായ കൃഷി നടത്തും
 • തീരദേശ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പാക്കും
 • ഹാർബറുകളുടെ നവീകരണം ഉടൻ തന്നെ പൂർത്തിയാക്കും
 • മുതലപ്പൊഴി, ചെല്ലാം മീൻപിടിത്ത തുറമുഖങ്ങൾ ഈ വർഷം കമീഷൻ ചെയ്യും
 • ലഹരി വിരുദ്ധ ക്ലബ്ബുകളുടെ പ്രവർത്തനം വ്യാപിപ്പിക്കും
 • ഉൾനാടൻ മത്സ്യബന്ധനം പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിക്കും
 • മൊബൈൽ റേഷൻ കടകൾ കൂടുതൽ വ്യാപിപ്പിക്കും
 • കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള പദ്ധതി കാര്യക്ഷമമാക്കും
 • ഡൽഹിയിലെ ട്രാവൻകൂർ പാലസ് നവീകരണം ഉടൻ
 • 96 'തൂശനില' മിനി കഫേകൾ ഈ വർഷം തുടങ്ങും
 • 14 കരകൗശല വില്ലേജുകൾ തുടങ്ങും
 • ശ്രീ നാരായണ ഗുരു ഒാപ്പൺ സർവകലാശാലയെ മികവിന്‍റെ കേന്ദ്രമാക്കും
 • സാമ്പത്തിക കുറ്റകൃത്യങ്ങൾ കണ്ടെത്താൻ പ്രത്യേക സംവിധാനം
 • സൈബർ സെൽ, സൈബർ ഡോം എന്നിവ ശക്തമാക്കും
 • തിരുവനന്തപുരത്ത് ഹൈടെക് സൈബർ സുരക്ഷാ സെന്‍റർ സ്ഥാപിക്കും
 • കൊച്ചി മറൈൻ ഡ്രൈവിൽ എക്സിബിഷൻ സെന്‍റർ സ്ഥാപിക്കും
 • കോവിഡ് പരിശോധനാ ലാബുകൾ ഒന്നിൽ നിന്ന് 2667 ആയി ഉയർത്തി
 • കർഷകരിൽ നിന്ന് നേരിട്ട് സംഭരിക്കുന്നതിന് മുൻഗണന
 • ദേശവിരുദ്ധ ശക്തികൾക്ക് എതിരെ കൗണ്ടർ ഇന്‍റലിജൻസ് സംവിധാനം
 • കൂടുതൽ പൊതുമേഖലാ സ്ഥാപനങ്ങൽ ലാഭത്തിലായി
 • ഇ-ഗവേണൻസിൽ മലയാളത്തിന് പ്രാമുഖ്യം നൽകും
 • പുതിയ രണ്ട് ഹാർബറുകൾ തുടങ്ങും
 • തങ്കശേരി, നീണ്ടകര, ശക്തികുളങ്ങര, കായംകുളം ഹാർബറുകൾ വികസിപ്പിക്കും
 • എല്ലാ ഭൂരഹിതർക്കും പട്ടയം നൽകും
 • പട്ടയം നൽകുന്ന പദ്ധതി ഈ സർക്കാറിന്‍റെ കാലത്ത് പൂർത്തിയാക്കും
 • ന്യൂനപക്ഷ ക്ഷേമം സർക്കാറിന്‍റെ കടമയാണെന്ന് പ്രഖ്യാപനം
 • നൈപുണ്യ കർമസേന സ്ഥിരം സംവിധാനമാക്കും
 • സപ്ലൈകോ ഒാൺലൈൻ ഡെലിവറി വിപുലമാക്കും
 • കളമശേരിയിലും കണ്ണൂരിലും ഐ.ടി പാർക്ക് സ്ഥാപിക്കും
 • 12,500 മദ്രസാ അധ്യാപകർക്ക് 2,000 രൂപ വീതം കോവിഡ് സഹായം
 • മടങ്ങിവന്ന പ്രവാസികളിൽ 60 ശതമാനം പേർക്ക് തൊഴിൽ നഷ്ടമായി
 • പ്രവാസികൾക്കുള്ള സഹായം നോർക്ക നടപ്പിലാക്കും
 • ജനകീയ ഹോട്ടൽ വഴി ഭക്ഷണം നൽകാൻ 50 കോടി അനുവദിക്കും
 • 20 രൂപക്ക് ഊണ് നൽകുന്നത് തുടരും
 • ഭക്ഷണം ഉറപ്പാകാൻ തദ്ദേശ സ്ഥാപനങ്ങളുടെ സാമൂഹിക അടുക്കള ഉപയോഗിക്കും
 • നെല്ല് ഉൽപാദനം വർധിപ്പിക്കാൻ ബ്ലോക് തല സമിതികൾക്ക് രൂപം നൽകും
 • കൊല്ലം തുറമുഖത്ത് ചരക്കുനീക്കം സാധ്യമാക്കും
 • 20,000 കോടിയുടെ വികസനം പൊതുമരാമത്ത് വകുപ്പ് നടപ്പാക്കി
 • 2021-22 വർഷം ലൈഫ് പദ്ധതിയിൽ 4000 വീടുകൾ നൽകും
 • വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കും
 • എല്ലാവർക്കും റേഷൻ കാർഡ് ഉറപ്പുവരുത്തും
 • പുനർഗേഹം പദ്ധതി ഊർജിതമാക്കും
 • പരമാവധി മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കും
 • ചെറുകിട വ്യവസായങ്ങൾക്ക് വേഗത്തിൽ അനുമതി നൽകും