പൊന്മുടി വിനോദസഞ്ചാരകേന്ദ്രം ബുധനാഴ്ച തുറക്കും

ff
പൊന്മുടി വിനോദസഞ്ചാരകേന്ദ്രം ബുധനാഴ്ച തുറക്കും. കഴിഞ്ഞ ദിവസം കൂടിയ ജില്ലാ വികസന സമിതിയിലാണ് പൊന്‍മുടിയിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കാന്‍ തീരുമാനമായത്. കൊവിഡും കനത്തമഴയില്‍ റോഡ് തകർന്നതും മൂലം ഏറെ നാളുകളായി അടച്ചിട്ടിരിക്കുകയായിരുന്നു.

ക്രിസ്മസ് കാലത്ത് തുറക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതിനായി ടൂറിസം‌ മന്ത്രിക്കും വനം മന്ത്രിക്കും പൊലീസ് , റവന്യൂ വകുപ്പുകൾക്കും സ്ഥലം എം.എല്‍.എ ഡി. കെ മുരളി നിവേദനവും നൽകി. എന്നിട്ടും തീരുമാനമാകാത്തതിനാല്‍ ജില്ലാ വികസന സമിതിയിൽ വിഷയം വീണ്ടും ചര്‍ച്ചയായി.റൂറൽ ജില്ലാ പൊലീസ് സൂപ്രണ്ടും ഡി.എഫ്.ഒ യും തഹസിൽദാറും നേരിട്ട് സ്ഥലം സന്ദർശിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം.