പോപ്പുലർ ഫ്രണ്ട് ഹർത്താൽ; വെ​ള്ളി​യാ​ഴ്ച​ത്തെ പി​എ​സ്‌​സി പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല, കേരള സർവകലാശാല പരീക്ഷകൾ മാറ്റി

psc
 


തി​രു​വ​ന​ന്ത​പു​രം: വെ​ള്ളി​യാ​ഴ്ച​ത്തെ പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ലെ​ന്നു കേ​ര​ള പി​എ​സ്‌​സി അ​റി​യി​ച്ചു. പോ​പ്പു​ല​ർ ഫ്ര​ണ്ട് വെ​ള്ളി​യാ​ഴ്ച ഹ​ർ​ത്താ​ൽ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പി​എ​സ്‌​സി പ​രീ​ക്ഷ​യി​ൽ മാ​റ്റ​മി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യ​ത്.

അതേസമയം, കേരള സർവകലാശാല നാളെ (22.09.2022) നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും (Theory, Practical & Viva Voce) മാറ്റിവച്ചു. പുതുക്കിയ പരീക്ഷതീയതികൾ പിന്നീട്  അറിയിക്കും. 

രാ​ജ്യ​വ്യാ​പ​ക​മാ​യി പോ​പ്പു​ല​ർ ഫ്ര​ണ്ട് ഓ​ഫീ​സു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി (എ​ൻ​ഐ​എ) റെ​യ്ഡ് ന​ട​ത്തി​യ​തി​ലും നേ​താ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്ത​തി​ലും പ്ര​തി​ഷേ​ധി​ച്ചാ​ണ് പോ​പ്പു​ല​ർ ഫ്ര​ണ്ട് ഹ​ർ​ത്താ​ൽ പ്ര​ഖ്യാ​പി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ആ​റ് മു​ത​ൽ വൈ​കു​ന്നേ​രം ആ​റ് വ​രെ​യാ​ണ് ഹ​ർ​ത്താ​ൽ.