പോപ്പുലര്‍ ഫ്രണ്ട് മിന്നല്‍ ഹര്‍ത്താല്‍; കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

hc.img

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് നടത്തിയ മിന്നല്‍ ഹര്‍ത്താലിനോട് അനുബന്ധിച്ച് നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ആക്രമണവുമായി ബന്ധപ്പെട്ട് നടന്ന ജപ്തി നടപടികളില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരല്ലാത്തവരുടെ സ്വത്തുക്കള്‍ വിട്ടുകൊടുത്തെന്ന് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കോടതിയെ  അറിയിച്ചിരുന്നു.

സംസ്ഥാന പൊലീസ് മേധാവിയുടെയും ലാന്‍ഡ് റവന്യൂ കമ്മീഷണറുടെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പിടിച്ചെടുത്ത വസ്തുവകകള്‍ വിട്ടുകൊടുത്തത്. അതേസമയം, ജപ്തി നേരിട്ടതില്‍ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമില്ലാത്ത 25 പേരുടെ സ്വത്ത് വിട്ടുനല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.