മലപ്പുറത്ത് പോസിറ്റിവിറ്റി നിരക്ക് കുറയുന്നു; 3938 പേർക്ക് ഇന്ന് കോവിഡ്

Covid


മലപ്പുറം: മലപ്പുറം ജില്ലയില്‍ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി കുറയുന്നു. 13.3 ശതമാനമാണ് ഇന്ന് രേഖപ്പെടുത്തിയ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 3,938 പേര്‍ക്കാണ് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത്. 3,260 പേര്‍ രോഗമുക്തരായി. ഇതോടെ ജില്ലയില്‍ കോവിഡ് വിമുക്തരായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ എണ്ണം 2,36,973 ആയി. 

രോഗം സ്ഥിരീകരിച്ചവരില്‍ 3,807 പേര്‍ക്ക് രോഗികളുമായള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധ. 53 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പേര്‍ക്കും വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ 21 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 55 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
64,892 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 45,337 പേര്‍ ചികിത്സയിലാണ്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 1,397 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 290 പേരും 174 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 1,147 പേരും ശേഷിക്കുന്നവര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 812 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.
ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,
എ.ആര്‍ നഗര്‍ 34
ആലങ്കോട് 02
ആലിപ്പറമ്പ് 22
അമരമ്പലം 47
ആനക്കയം 30
അങ്ങാടിപ്പുറം 02
അരീക്കോട് 76
ആതവനാട് 26
ഊരകം 92
ചാലിയാര്‍ 23
ചീക്കോട് 39
ചേലേമ്പ്ര 20
ചെറിയമുണ്ടം 42
ചെറുകാവ് 14
ചോക്കാട് 41
ചുങ്കത്തറ 25
എടക്കര 15
എടപ്പറ്റ 56
എടപ്പാള്‍ 13
എടരിക്കോട് 41
എടവണ്ണ 53
എടയൂര്‍ 66
ഏലംകുളം 34
ഇരിമ്പിളിയം 16
കാലടി 54
കാളികാവ് 83
കല്‍പകഞ്ചേരി 29
കണ്ണമംഗലം 09
കരുളായി 44
കരുവാരക്കുണ്ട് 53
കാവനൂര്‍ 33
കീഴാറ്റൂര്‍ 14
കീഴുപറമ്പ് 12
കോഡൂര്‍ 58
കൊണ്ടോട്ടി 59
കൂട്ടിലങ്ങാടി 05
കോട്ടക്കല്‍ 26
കുറുവ 03
കുറ്റിപ്പുറം 57
കുഴിമണ്ണ 41
മലപ്പുറം 88
മമ്പാട് 22
മംഗലം 23
മഞ്ചേരി 145
മങ്കട 05
മാറാക്കര 26
മാറഞ്ചേരി 42
മേലാറ്റൂര്‍ 42
മൂന്നിയൂര്‍ 37
മൂര്‍ക്കനാട് 24
മൂത്തേടം 15
മൊറയൂര്‍ 27
മുതുവല്ലൂര്‍ 09
നന്നമ്പ്ര 12
നന്നംമുക്ക് 19
നിലമ്പൂര്‍ 40
നിറമരുതൂര്‍ 50
ഒതുക്കുങ്ങല്‍ 48
ഒഴൂര്‍ 10
പള്ളിക്കല്‍ 149
പാണ്ടിക്കാട് 43
പരപ്പനങ്ങാടി 83
പറപ്പൂര്‍ 11
പെരിന്തല്‍മണ്ണ 63
പെരുമണ്ണ ക്ലാരി 14
പെരുമ്പടപ്പ് 22
പെരുവള്ളൂര്‍ 38
പൊന്മള 51
പൊന്മുണ്ടം 19
പൊന്നാനി 79
പൂക്കോട്ടൂര്‍ 38
പോരൂര്‍ 07
പോത്തുകല്ല് 15
പുലാമന്തോള്‍ 49
പുളിക്കല്‍ 93
പുല്‍പ്പറ്റ 17
പുറത്തൂര്‍ 41
പുഴക്കാട്ടിരി 07
താനാളൂര്‍ 16
താനൂര്‍ 11
തലക്കാട് 40
തവനൂര്‍ 27
താഴേക്കോട് 24
തേഞ്ഞിപ്പലം 120
തെന്നല 33
തിരുനാവായ 44
തിരുവാലി 19
തൃക്കലങ്ങോട് 52
തൃപ്രങ്ങോട് 15
തുവ്വൂര്‍ 33
തിരൂര്‍ 69
തിരൂരങ്ങാടി 32
ഊര്‍ങ്ങാട്ടിരി 29
വളാഞ്ചേരി 22
വളവന്നൂര്‍ 102
വള്ളിക്കുന്ന് 09
വട്ടംകുളം 06
വാഴക്കാട് 23
വാഴയൂര്‍ 05
വഴിക്കടവ് 13
വെളിയങ്കോട് 10
വേങ്ങര 74
വെട്ടത്തൂര്‍ 36
വെട്ടം 56
വണ്ടൂര്‍ 86